സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഹോട്ടലുകൾക്കുമുള്ള മാർഗനിർദേശങ്ങൾ പൈതൃക-ടൂറിസം മന്ത്രാലയം പുറത്തിറക്കി. റസ്റ്റാറൻറുകളിലും കഫേകളിലും മുൻകരുതൽ നടപടി പാലിച്ചുവേണം ബുഫേ സംവിധാനം ഒരുക്കാൻ. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താപനില പരിശോധിക്കണം. മേശകളും കസേരകളും അകലം പാലിച്ച് ഇടണം. കൃത്യമായ ഇടവേളകളിൽ മാർഗ നിർദേശങ്ങൾ പാലിച്ച് അണുനശീകരണം നടത്തണം. ജീവനക്കാർ കൈയുറകൾ ധരിക്കണം. ഇടക്കിടെ കൈയുറ …
സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി കാമറ നിർബന്ധമായും സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ആഹ്വാനംചെയ്തു. 24 മണിക്കൂറും സി.സി. ടി.വികൾ പ്രവർത്തിപ്പിക്കുകയും വേണം. നിരീക്ഷണ കാമറകൾ കൃത്യമായി പരിപാലിക്കാനും അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് ഒാർമിപ്പിച്ചു. സിസിടിവികൾ നിർബന്ധമാക്കുന്നതിെൻറ ഭാഗമായി ഡയറക്ടറേറ്റിെൻറ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: ദുബായിൽ ഫ്ലാറ്റുകൾ മാറാനും അപ്പാർട്മെന്റുകൾ എടുക്കാനും ഒരുങ്ങുന്നവർക്ക് ആശ്വാസ വാർത്ത. നഗരത്തിൽ പലയിടത്തും വാടക കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ദുബായിയുടെ തെക്കൻ പ്രദേശങ്ങളിലാണ് വാടകയിൽ ഗണ്യമായ കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയിൽ കുടുംബാംഗങ്ങൾ നാട്ടിലേക്കു പോയതും പലർക്കും ജോലി നഷ്ടപ്പെട്ടതും പുതിയ താമസയിടങ്ങളിലേക്ക് മാറാൻ പലരേയും പ്രേരിപ്പിക്കുന്നു. അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെയറിങ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അൺലോക്ക് റോഡ് മാപ്പിനായി മുറവിളി. സേജ് വിദഗ്ദരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിനുള്ള റോഡ്മാപ്പ് പ്രഖ്യാപിക്കാൻ ടോറികളിൽ നിന്നാണ് കൂടുതൽ സമ്മർദ്ദം. വാക്സിൻ റോൾ ഔട്ടിന്റെ വേഗതയും വിജയവും പരിഗണിച്ച് സ്കൂളുകൾ മാർച്ച് 8 ന് തുറക്കാമെന്ന എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന് പാർട്ടിയിലെ വിമത എംപിമാർ പ്രധാനമന്ത്രി ബോറിസ് …
സ്വന്തം ലേഖകൻ: യുഎസിലെ ടെക്സസിൽ അന്തർ സംസ്ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. ടെക്സസ് -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ് അപകട കാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകർന്നത്. കാറുകളും ട്രക്കുകളുമാണ് തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ സൗജന്യമായി നീട്ടിയതായി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷെൻറ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വാർത്ത ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. യു.കെ നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്വർക്കിന്റെ ലൈസൻസ് ബ്രിട്ടൻ റെഗുലേറ്റർ അസാധുവാക്കിയതിന് പിന്നാലെയാണ് ചൈനയുടെ …
സ്വന്തം ലേഖകൻ: ഖത്തറിെൻറ ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യക്കാർക്ക് ഇപ്പോഴും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുെട പട്ടികയാണ് ഗ്രീൻലിസ്റ്റ്. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യക്കാർക്ക് മാത്രമേ നിലവിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലാത്തതുള്ളൂ. ഇവർ ഹോം ക്വാറൻറീനിലാണ് കഴിേയണ്ടത്. ഖത്തറിൽ നിലവിൽ കൊവിഡ് രോഗികൾ …
സ്വന്തം ലേഖകൻ: ഒമാനിൽ എത്തുന്നവർക്ക് ഏഴു ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ വേണമെന്ന സുപ്രീം കമ്മിറ്റി തീരുമാനം അടുത്ത തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ രാജ്യത്തെത്തുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് നിയമം ബാധകമായിരിക്കും. ഇതിെൻറ ചെലവ് യാത്രക്കാരൻ സ്വയം വഹിക്കണം. ഏത് ഹോട്ടലുകളും ബുക്ക് ചെയ്യാവുന്നതാണ്. …