
സ്വന്തം ലേഖകൻ: ഖത്തറിെൻറ ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യക്കാർക്ക് ഇപ്പോഴും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുെട പട്ടികയാണ് ഗ്രീൻലിസ്റ്റ്. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യക്കാർക്ക് മാത്രമേ നിലവിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലാത്തതുള്ളൂ. ഇവർ ഹോം ക്വാറൻറീനിലാണ് കഴിേയണ്ടത്. ഖത്തറിൽ നിലവിൽ കൊവിഡ് രോഗികൾ കൂടിവരുകയാണ്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജ്യത്ത് യാത്രസംബന്ധമായ മാറ്റങ്ങൾ പ്രഖ്യാപിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ഇതിൽ മാറ്റമില്ല. ഖത്തറിലെയും ലോകത്തെയും സാഹചര്യങ്ങൾ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ യാത്രസംബന്ധമായ കാര്യങ്ങളിൽ മാറ്റങ്ങൾ വരാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥകൾ വ്യത്യസ്തമാണ്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കൊവിഡ് -19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പുനൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം.
ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കൊവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കൊവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യക്കാരുടെ ക്വാറൻറീൻ വ്യവസ്ഥകൾക്ക് മാറ്റമുണ്ട്. ഇവർ ഖത്തർ എയർവേസിലാണ് വരുന്നതെങ്കിൽ അംഗീകൃത കൊവിഡ് പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ നിന്ന് പരിശോധന നടത്തും.
തുടർന്ന് നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാം ദിനം കൊവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർ ‘എക്സപ്ഷനൽ എൻട്രി പെർമിറ്റ്’കൈപ്പറ്റിയതിന് ശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.
അതേസമയം, കൊവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുതുക്കി. ഈ പട്ടികയിലും ഇന്ത്യ ഇല്ല. ഖത്തർ ആരോഗ്യമന്ത്രാലയം പുറത്തിറക്കുന്ന ഗ്രീൻലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തേക്കുള്ള യാത്രസംബന്ധമായ കാര്യങ്ങളും ഹോട്ടൽ ക്വാറൻറീൻ അടക്കമുള്ളവയും നിശ്ചയിക്കുന്നത്.
ഒമാൻ, ബ്രൂണെ ദാറുസ്സലാം, തായ്ലൻഡ്, െചെന, വിയറ്റ്നാം, മലേഷ്യ, സൗത്ത് കൊറിയ, സിംഗപ്പൂർ, ജപ്പാൻ, മ്യാന്മർ, മാലദ്വീപ് (സേഫ് ട്രാവൽ ബബ്ൾ പ്രകാരമുള്ള പാക്കേജ് യാത്ര മാത്രം), ആസ്ട്രേലിയ, ന്യൂസിലൻഡ്, മെക്സികോ, ക്യൂബ, മൊറീഷ്യസ്, ഐസ്ലൻഡ്, അയർലൻഡ് എന്നിവയാണ് പുതുക്കിയ പട്ടികയിൽ ഉള്ള രാജ്യങ്ങൾ.
ഖത്തറിൽ രോഗികളുടെ വർധനവ് തുടരുകയാണ്. ഇത് കോവിഡിെൻറ രണ്ടാംവരിെൻറ ആദ്യ സൂചനയാണ്. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്ന ഘടകങ്ങളാണ്.










നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല