സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 4612 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായിട്ടും, മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ വൈറസ് ബാധിച്ച ചില ആളുകൾ ഇപ്പോഴും രോഗലക്ഷണങ്ങളുമായി മല്ലിടുകയാണ്. “ലോംഗ് കൊവിഡ്” എന്ന് വിളിക്കുന്ന ഈ അവസ്ഥ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ക്ഷീണം, ബ്രെയിൻ ഫോഗ് എന്നറിയപ്പെടുന്ന മാനസികാവസ്ഥ, നാഡീ വേദന, പക്ഷാഘാതം എന്നിങ്ങനെ …
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തിെൻറ ഭീഷണി ഒഴിവാക്കാൻ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കേയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. സർക്കാർ നിർദേശമനുസരിച്ച് രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് …
സ്വന്തം ലേഖകൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും. ഇത്രയും റിപ്പബ്ലിക്കൻ അംഗങ്ങൾ കുറ്റം ചുമത്താൻ …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യക്കരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. റെസിഡന്റ്‌സ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് എന്ന മാര്‍ഗത്തിലൂടെയുള്ള ഗോള്‍ഡന്‍ വിസ വഴിയാണ് മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൗരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്. ഇത്തരത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നവരുട എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്നാണ് റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകൻ: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി യൂറോപ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവി മാരിയോ ദ്രാഗി സത്യപ്രതിജ്ഞ ചെയ്തു. 23 മന്ത്രിമാരിൽ എട്ടുപേർ വനിതകളാണെന്നതാണ് രാജ്യത്തിന്റെ 67-ാം മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള 15 മന്ത്രിമാർ കഴിഞ്ഞാൽ ബാക്കിയുള്ള മന്ത്രിമാരുടേത് രാഷ്ട്രീയേതര സാങ്കേതിക നിയമനങ്ങളാണ്. ഫൈവ് സ്റ്റാർ മൂവ്മെന്റ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവേശിക്കുന്നവർക്കു 21 മുതൽ 7 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണെന്നിരിക്കെ ഹോട്ടൽ മുറികളുടെ വാടക സംബന്ധിച്ച് ഹോട്ടലുടമകളുടെ സംഘടന അധികൃതർക്ക് നിർദേശം സമർപ്പിച്ചു. 3,4,5 നക്ഷത്ര ഹോട്ടലുകളിലാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തുന്നത്. 6 രാത്രിയും 7 പകലും ചേർത്തുള്ളതാണ് വാടക. 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് ശേഷം 7 ദിവസം ഹോം …
സ്വന്തം ലേഖകൻ: ആഗോള പ്രതിഭകൾക്കു അവസരങ്ങളുടെ പറുദീസയൊരുക്കുന്ന ത്രൈവ് അബുദാബി പദ്ധതിയിലൂടെ 5, 10 വർഷത്തെ ദീർഘകാല വീസ നേടാൻ അവസരം. ഇന്ത്യക്കാർ ഉൾപ്പെടെ പ്രഫഷനൽസ്, മിടുക്കരായ വിദ്യാർഥികൾ, നിക്ഷേപകർ എന്നിവർക്കെല്ലാം പ്രതീക്ഷ നൽകുന്നതാണ് പദ്ധതി. അതിവിദഗ്ധർക്കും നൂതന കണ്ടുപിടിത്തം നടത്തുന്നവർക്കും പൗരത്വം നൽകാൻ പദ്ധതിയുണ്ട്. കലാസാംസ്കാരിക, ആരോഗ്യ, നിക്ഷേപ മേഖലകളിൽ അബുദാബിയെ ആഗോള കേന്ദ്രമാക്കി …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയാനിരിക്കെ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 14186 പേരെ പരിശോധിച്ചതിൽ 896 പേർക്കാണ് വെള്ളിയാഴ്ച പുതുതായി രോഗം കണ്ടെത്തിയത്. ഇതിനുമുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബർ 16നാണ് ഏറ്റവുമധികം കേസുകൾ …
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി മഞ്ഞ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. രാവിലെ പതിനൊന്നു വരെയും മിക്കയിടങ്ങളിലും മൂടൽ മഞ്ഞാണ്. കഴിഞ്ഞദിവസം അൽ ദർഫ മേഖലയിൽ 8.5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. തണുപ്പും …