1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെന്റഗണ്‍ മേധാവിയായി ആദ്യ കറുത്ത വംശജന്‍; ബൈഡനും ഡെമോക്രാറ്റുകളും തമ്മിൽ ഭിന്നത
പെന്റഗണ്‍ മേധാവിയായി ആദ്യ കറുത്ത വംശജന്‍; ബൈഡനും ഡെമോക്രാറ്റുകളും തമ്മിൽ ഭിന്നത
സ്വന്തം ലേഖകൻ: പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യ കറുത്ത വര്‍ഗക്കാരനായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡറായി വിരമിച്ച ആര്‍മി ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഭിന്നത. നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെനറ്റിലെ ഒരു വിഭാഗം ഓസ്റ്റിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. വിരമിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമേ സൈനികരെ പെന്റഗണ്‍ ചീഫായി …
സൌദിയിൽ വിനോദ പരിപാടികൾ ജനുവരി മുതൽ; വിദേശ ജോലിക്കാർക്ക്​ തൊഴിൽ വൈദഗ്​ധ്യ പരീക്ഷ
സൌദിയിൽ വിനോദ പരിപാടികൾ ജനുവരി മുതൽ; വിദേശ ജോലിക്കാർക്ക്​ തൊഴിൽ വൈദഗ്​ധ്യ പരീക്ഷ
സ്വന്തം ലേഖകൻ: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ർ​ത്തി​വെ​ച്ച വി​നോ​ദ​പ​രി​പാ​ടി​ക​ൾ അ​ടു​ത്ത മാ​സം പു​ന​രാ​രം​ഭി​ക്കും. ഗാ​ന​മേ​ള​ക​ളും വി​വി​ധ വി​നോ​ദ-​കാ​യി​ക പ​രി​പാ​ടി​ക​ളും ഭ​ക്ഷ്യ​മേ​ള​യും ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു​മാ​സം നീ​ളു​ന്ന ഉ​ത്സ​വ​ത്തി​നാ​ണ്​ ജ​നു​വ​രി​യി​ൽ റി​യാ​ദി​ൽ തു​ട​ക്ക​മാ​കു​ന്ന​ത്. ‘റി​യാ​ദ്​ ഒ​യാ​സി​സ്​’ എ​ന്നാ​ണ്​ മെ​ഗാ ഇ​വ​ൻ​റി​െൻറ പേ​ര്. ഇ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും വി​നോ​ദ പ​രി​പാ​ടി​ക​ൾ തി​രി​ച്ചെ​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ളു​ക​ൾ ക​ർ​ശ​ന​മാ​യി …
“ചൈനയെ വിടൂ, ഇന്ത്യയെ നോക്കൂ,” ഇന്ത്യൻ സാമ്പത്തിക നയങ്ങൾക്ക് ബിൽ ഗേറ്റ്സിന്റെ പ്രശംസ
“ചൈനയെ വിടൂ, ഇന്ത്യയെ നോക്കൂ,” ഇന്ത്യൻ സാമ്പത്തിക നയങ്ങൾക്ക് ബിൽ ഗേറ്റ്സിന്റെ പ്രശംസ
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം. …
ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിസഭ ഉടൻ
ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിസഭ ഉടൻ
സ്വന്തം ലേഖകൻ: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നിയമിതനായി. അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു കൊണ്ടുള്ള അമീരി ഡിക്രി പുറപെടുവിച്ചത്. കൂടാതെ …
കൊവിഡ് വാക്‌സിന്‍ നിരസിക്കുന്നവര്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും: ഒന്റേറിയോ സർക്കാർ
കൊവിഡ് വാക്‌സിന്‍ നിരസിക്കുന്നവര്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും: ഒന്റേറിയോ സർക്കാർ
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് ചില നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ സര്‍ക്കാര്‍. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാക്സിൻ സ്വീകരിക്കാൻ വീസമ്മതിക്കുന്നവർക്ക് ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന് ഒന്റേറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് വ്യക്തമാക്കി. സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും വാക്സിനേഷൻ തെളിവ് ആവശ്യപ്പെടാൻ കഴിയുമോ എന്ന …
“തോട്ടം തൊഴിലാളിയായ കുടിയേറ്റക്കാരന്‍,” കാനഡയില്‍ നിയമസഭ സ്പീക്കറായി ഇന്ത്യന്‍ വംശജന്‍
“തോട്ടം തൊഴിലാളിയായ കുടിയേറ്റക്കാരന്‍,” കാനഡയില്‍ നിയമസഭ സ്പീക്കറായി ഇന്ത്യന്‍ വംശജന്‍
സ്വന്തം ലേഖകൻ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ രാജ് ചൗഹാന്‍ ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യയിലെ നിയമസഭയില്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബില്‍ ജനിച്ച ചൗഹാന്‍ 1973ല്‍ ഫാമില്‍ ജീവനക്കാരനായി കാനഡയിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചയാളുകൂടിയാണ് രാജ് ചൗഹാന്‍. അഞ്ചുതവണ ബര്‍ണബി- എഡ്മണ്ട് മണ്ഡലത്തെ സഭയില്‍ പ്രതിനിധാനം ചെയ്ത ചൗഹാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി …
ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല: കുറ്റവാളി ഇന്ത്യയിലും വന്നിരുന്നതായി വെളിപ്പെടുത്തൽ
ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല: കുറ്റവാളി ഇന്ത്യയിലും വന്നിരുന്നതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ന്യൂസിലാൻറിലെ മുസ്​ലിം പള്ളിയിൽ വെടിവെപ്പു നടത്തി 51 പേരെ കൂട്ടക്കൊല ചെയ്​ത കുറ്റവാളി അതിന്​ മുമ്പ്​ ഇന്ത്യയിൽ മൂന്ന്​ മാസത്തോളം യാത്ര ചെയ്​തിട്ടുണ്ടെന്ന്​ അന്വേഷണ റിപോർട്ട്​. നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ​െബ്രൻറൺ ടാറൻറി​െൻറ പൂർവകാലം പരിശോധിക്കുന്ന റിപോർട്ടിലാണ്​ അ​യാൾ ഇന്ത്യയിലും എത്തിയിരുന്നെന്ന വിവരമുള്ളത്​. മുപ്പതു വയസുകാരനായ െബ്രൻറൺ ടാറൻറ്​ ചെറുപ്പകാലം മുതലേ …
വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം “മോസെ” പണിമുടക്കി; പ്രളയത്തിൽ മുങ്ങി വെനീസ് നഗരം
വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം “മോസെ” പണിമുടക്കി; പ്രളയത്തിൽ മുങ്ങി വെനീസ് നഗരം
സ്വന്തം ലേഖകൻ: പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെനീസ് നഗരം വെള്ളത്തിലായി. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്‌സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്‌സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. …
അന്യഗ്രഹ ജീവികളും യുഎസും കരാറിൽ, ട്രംപിനും അറിയാം: ഇസ്രയേല്‍ ബഹിരാകാശ സുരക്ഷാ മേധാവി
അന്യഗ്രഹ ജീവികളും യുഎസും കരാറിൽ, ട്രംപിനും അറിയാം: ഇസ്രയേല്‍ ബഹിരാകാശ സുരക്ഷാ മേധാവി
സ്വന്തം ലേഖകൻ: അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടാക്കിയതായി ഇസ്രായേലിന്റെ മുൻ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. പ്രസിഡന്റ് ട്രംപിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറയുന്നു. ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് എന്ന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിചിത്രമായ വാദങ്ങൾ ഉന്നയിച്ചത്. അമേരിക്കൻ ഭരണകൂടവും അന്യഗ്രഹ ജീവികളുടെ ‘ഗാലക്ടിക് …
ജെറ്റ് എയർ‌വേയ്സിന് ചിറക് നൽകാൻ യുഎഇ വ്യവസായി; അടുത്ത വർഷം വീണ്ടും പറന്നേക്കും
ജെറ്റ് എയർ‌വേയ്സിന് ചിറക് നൽകാൻ യുഎഇ വ്യവസായി; അടുത്ത വർഷം വീണ്ടും പറന്നേക്കും
സ്വന്തം ലേഖകൻ: കടക്കെണിയിൽപ്പെട്ട് ചിറകൊടിഞ്ഞ ജെറ്റ് എയർവേയ്സിനെ യുഎഇയിലെ വൻ വ്യവസായി മുരാരി ലാൽ ജലാൻ നേതൃത്വം നൽകുന്ന കൺസോർഷ്യം ഏറ്റെടുക്കുന്നു. ബ്രിട്ടിഷ് കമ്പനിയായ കൽറോക് ക്യപ്പിറ്റൽസും ചേർന്നുള്ള കൺസോർഷ്യം ആയിരം കോടി ചെലവിൽ ഏറ്റെടുത്ത് അടുത്ത വർഷം പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. മുൻപുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും പുറമേ രാജ്യാന്തര തലത്തിലും സർവീസ് …