1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ഈ “വിജയ്” സെൽഫി
സ്വന്തം ലേഖകൻ: ഫെബ്രുവരിയില്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തിയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. റെയ്ഡില്‍ ഒന്നും പിടിച്ചെടുക്കാനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ വിജയ് ആരാധകരോടൊപ്പം എടുത്ത സെല്‍ഫി അന്നുതന്നെ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ …
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേർക്ക് രോഗമുക്തി; 5 ജില്ലകളിൽ നാളെ പോളിംഗ്
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ്; 4705 പേർക്ക് രോഗമുക്തി; 5 ജില്ലകളിൽ നാളെ പോളിംഗ്
സ്വന്തം ലേഖകൻ: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, …
ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷനൊരുങ്ങി ബ്രിട്ടൻ; രണ്ടാഴ്ചയ്ക്കുള്ളിൽ എട്ടു ലക്ഷം പേർക്ക് വാക്സീൻ
ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷനൊരുങ്ങി ബ്രിട്ടൻ; രണ്ടാഴ്ചയ്ക്കുള്ളിൽ എട്ടു ലക്ഷം പേർക്ക് വാക്സീൻ
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച കൊവിഡ് വാക്സീൻ വിതരണം ആരംഭിക്കുന്ന ബ്രിട്ടനിൽ ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ എട്ടുലക്ഷം പേർക്ക് വാക്സീന്റെ ഒന്നാം ഡോസ് നൽകും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബിസിനസ് സെക്രട്ടറി അലോക് ശർമ്മ വ്യക്തമാക്കി. 95 ശതമാനവും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഫൈസർ വാക്സീൻ ലഭിക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും. എന്നാൽ ചെറിയൊരു ശതമാനം …
ഫക്രിസാദെ വധം: മുഖം തിരിച്ചറിഞ്ഞ് വെടിയു തിർത്തത് നിര്‍മിത ബുദ്ധി സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍!
ഫക്രിസാദെ വധം: മുഖം തിരിച്ചറിഞ്ഞ് വെടിയു തിർത്തത് നിര്‍മിത ബുദ്ധി സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍!
സ്വന്തം ലേഖകൻ: ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിന്‍ ഫഖ്‌രിസാദെയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയതെന്ന് റെവല്യൂഷിനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. നവംബര്‍ 27 ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് …
കുവൈത്തില്‍ പുതിയ പാര്‍ലമെന്റ്: അണിയറയിൽ പ്രവാസികൾക്ക് നിർണായകമായ ബില്ലുകൾ
കുവൈത്തില്‍ പുതിയ പാര്‍ലമെന്റ്: അണിയറയിൽ  പ്രവാസികൾക്ക്  നിർണായകമായ ബില്ലുകൾ
സ്വന്തം ലേഖകൻ: കുവൈത്ത് പാര്‍ലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെയാണ് തെരഞ്ഞെടുത്തത്. 60 ശതമാനം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍. 29 വനിതകള്‍ അടക്കം 326 സ്ഥാനാര്‍ത്ഥികളാണു മല്‍സര രംഗത്ത് ഉണ്ടായിരുന്നത് .എന്നാല്‍ മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിംഗ് വനിതാ എം. പി.യായ സഫാ …
ലേബര്‍ ക്യാമ്പുകളിൽ ഈ 40 നിബന്ധനകള്‍ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
ലേബര്‍ ക്യാമ്പുകളിൽ ഈ 40 നിബന്ധനകള്‍ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ലേബര്‍ ക്യാമ്പുകളിൽ 40 നിബന്ധനകള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് വിശദീകരിച്ചത്. തൊഴിലുടമകൾ ലേബര്‍ ക്യാമ്പുകളിൽ ഇൗ വ്യവസ്ഥകൾ പാലിക്കണമെന്നാണ്​ നിർദേശിച്ചിട്ടുള്ളത്. ഓരോ തൊഴിലാളിക്കും നാല് ചതുരശ്ര മീറ്റര്‍ വിസ്​താരമുണ്ടാകണം. ഒരു മുറിയിൽ എട്ട​ു പേരില്‍ അധികമുണ്ടാവാന്‍ പാടില്ല. അടുക്കളക്കും പാചകസാമഗ്രികള്‍ക്കും പ്രത്യേക …
അന്തിമ പരീക്ഷണത്തിന് മുമ്പായി കൊവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവെക്കാൻ ചൈന
അന്തിമ പരീക്ഷണത്തിന് മുമ്പായി കൊവിഡ് വാക്സിൻ ജനങ്ങളിൽ കുത്തിവെക്കാൻ ചൈന
സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമിച്ച പരീക്ഷണാത്മക കൊവിഡ് വാക്സിനുകൾ വലിയ തോതിൽ ജനങ്ങളിൽ കുത്തിവയ്ക്കാൻ ചൈന തയ്യാറെടുക്കുന്നു. ചൈനയിലുടനീളമുള്ള പ്രവിശ്യാ ഗവൺമെന്റുകൾ പരീക്ഷണാത്മക വാക്സിന് ഓർഡൽ നൽകി. അതേസമയം വാക്സിൻ ഗുണമേൻമയെക്കുറിച്ചോ രാജ്യത്തെ 140 കോടി ജനങ്ങളിലേക്ക് വാക്സിൻ എങ്ങനെ എത്തിക്കുമെന്നോ ആരോഗ്യ വിദഗ്ധർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയിലെ കൊവിഡ് വാക്സിന്റെ അന്തിമ പരീക്ഷണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് …
അബൂദാബിയിൽ ഏഴാം ക്ലാസുകാർ കൂടി സ്കൂളിലേക്ക്; വിദ്യാർഥികൾക്ക് കൊവിഡ് ഉമിനീർ ടെസ്റ്റ്
അബൂദാബിയിൽ ഏഴാം ക്ലാസുകാർ കൂടി സ്കൂളിലേക്ക്; വിദ്യാർഥികൾക്ക് കൊവിഡ് ഉമിനീർ ടെസ്റ്റ്
സ്വന്തം ലേഖകൻ: സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ കൊവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു. ജനുവരിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായാണ് പരിശോധന. അബുദാബിയിൽ ആദ്യമായാണ് ഉമിനീർ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്. ക്ലാസിൽ നേരിട്ടെത്തി പഠിക്കാൻ സന്നദ്ധരായ 4 മുതൽ 12 വയസ്സു വരെയുള്ള (കെജി–7) വിദ്യാർഥികളെ അതതു സ്കൂളുകളിൽ എത്തിച്ചാണ് പരിശോധന നടത്തിവരുന്നത്. …
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
കൊവിഡ് അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേരെ പട്ടിണിപ്പാവങ്ങളാക്കും
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങളിലൊന്ന് ദരിദ്രജനകോടികളുടെ എണ്ണത്തിൽ വരാൻ പോകുന്ന വർധനയെന്ന് യുഎൻ പഠനം. കൊവിഡ് കാരണം അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേർ കൂടി ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുമെന്നാണു യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) നടത്തിയ സമഗ്ര പഠനം വ്യക്തമാക്കുന്നത്. ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേയ്ക്കും 100 കോടിയാകുമെന്നും …
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
ജൈടെക്സ് 2020: നൂതന ഡിജിറ്റൽ സേവനങ്ങളുടെ മായക്കാഴ്ചയുമായി ആഗോള സാങ്കേതിക വാരാഘോഷം
സ്വന്തം ലേഖകൻ: ദുബായ് ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്​തൂം ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളിൽ നിന്നുള്ള 1200 കമ്പനികൾ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാൽ റോബോട്ട് തന്നെയാണോ എന്ന് …