സ്വന്തം ലേഖകൻ: തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ സൌദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിയമമനുസരിച്ച് തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലിചെയ്യാനാകും. ഒരു തൊഴിലാളിക്ക് തന്റെ കോണ്‍ട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയില്‍ അവധിക്കായി നാട്ടിലേക്ക് പോയി …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇനിമുതൽ ഏഴുദിവസം മാത്രമായിരിക്കും വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് ക്വാറന്റീൻ. ഇതുവരെ 14 ദിവസമായിരുന്നു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവർക്ക് യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അബുദാബി എമിറേറ്റിൽ പ്രവേശിക്കുന്നതിന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് കമ്മിറ്റി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു.ഞായറാഴ്ച മുതൽ മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിൽ എത്തുന്നവർ നാലു ദിവസത്തിൽ കൂടുതൽ തങ്ങിയാൽ നാലാം ദിവസം പി.സി.ആർ പരിശോധന നടത്തണം. എത്തുന്ന ദിവസം ആദ്യ ദിവസമായി കണക്കാക്കും. എട്ടു ദിവസത്തിൽ കൂടുതൽ …
സ്വന്തം ലേഖകൻ: എമിറേറ്റ്സിന് പിന്നാലെ ഫ്ലൈ ദുബായ്യും കേരളത്തിൽനിന്ന് ദുബായ് വഴി ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. 100 ദിനാർ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. അമിത നിരക്ക് നൽകി ബഹ്റൈനിലേക്ക് വരേണ്ട സ്ഥിതിയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമാണ് ഇത്. വെള്ളി, ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചിയിൽനിന്നും തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്നും ഞായർ, …
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിനെ തുടർന്ന് ദിർഹവും റിയാലും അടക്കമുള്ള ഗൾഫ് കറൻസികൾ രണ്ടരമാസത്തെ ഏറ്റവും ഉയർന്ന മൂല്യം രേഖപ്പെടുത്തി. മാസത്തിന്റെ തുടക്കമായതിനാൽ നാട്ടിലേക്കു പണമയ്ക്കാനുള്ള പ്രവാസികളുടെ തിരക്കുമേറി. യുഎസ് തിരഞ്ഞെടുപ്പിലെ സൂചനകളെ തുടർന്ന് ഡോളറിലേക്ക് നിക്ഷേപം വർധിച്ചതു രൂപയ്ക്കു തിരിച്ചടിയായി; ഇതോടെയാണു രൂപയുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര നവംബർ 19 മുതൽ ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് സർവിസ് തുടങ്ങുന്നു. ടാറ്റ ഗ്രൂപ്പിെൻറയും സിംഗപ്പൂർ എയർലൈനിെൻറയും സംയുക്തസംരംഭമാണ് വിസ്താര.തലസ്ഥാനമായ ഡൽഹിയിൽനിന്നാണ് ദോഹയിലേക്ക് സർവിസ് നടത്തുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുെട ഭാഗമായി ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബ്ൾ ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഇരുരാജ്യത്തേക്കും വിമാനസർവിസുകൾ ഉള്ളത്. വിസ്താര കമ്പനിയുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുഎസ് ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ജോ ബൈഡന്‍ ലീഡ് നിലനിര്‍ത്തുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം യുഎസിൽ വോട്ടെണ്ണൽ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവസാന വിജയിയെ പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്ന സൂചനകളാണുള്ളത്. ആർക്കൊപ്പം നിൽക്കുമെന്ന് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൌണിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൺസർവേറ്റീവുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസ്വസ്ഥതകൾക്കിടയിൽ എംപിമാർ ഇന്ന് ഉത്തരവിൽ വോട്ട് രേഖപ്പെടുത്തും. ഭൂരിപക്ഷം എംപിമാരുടേയും അംഗീകാരിരമുണ്ടെങ്കിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്നതാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൌൺ. ഇത്തവണയും പബ്ബുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, അവശ്യമല്ലാത്ത ഷോപ്പുകൾ …
സ്വന്തം ലേഖകൻ: നവംബര്‍ 2ന് രാത്രി വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 4 സാധാരണക്കാര്‍ മരിച്ചതായും 17 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. തോക്കുധാരികള്‍ നഗരത്തിലെ ആറ് പ്രാധാന സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടത്തിയത്. അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല എന്നും ഓസ്ട്രിയയില്‍ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ചൊവ്വാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ …