സ്വന്തം ലേഖകൻ: ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബർ 11 മുതലായിരിക്കും പ്രാബല്ല്യത്തിൽ വരുകയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനകമ്പനികൾക്കായി വ്യാഴാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ നവംബർ ഒന്നിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് കൊവിഡ് പരിശോധന സംബന്ധിച്ച തീരുമാനമെടുത്തത്. ഒമാനിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് …
സ്വന്തം ലേഖകൻ: ഫ്ലൈ ദുബായ് വിമാനക്കമ്പനി കേരളത്തിൽനിന്ന് ദുബായ് വഴി ബഹ്റൈനിലേക്ക് ബുക്കിങ് തുടങ്ങിയെങ്കിലും ദുബായ് വീസ വേണമെന്ന നിബന്ധനയിൽ കുഴങ്ങി യാത്രക്കാർ. അതേസമയം, എമിറേറ്റ്സ് വിമാനത്തിന് ഇൗ നിബന്ധനയില്ല. ൈഫ്ല ദുബായ് സർവീസും ഇതുപോലെയാകുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. 100 ദീനാർ മുതലാണ് ബഹ്റൈനിലേക്ക് ടിക്കറ്റ് നിരക്ക്. ദുബായ്യിലേക്ക് വീസയെടുക്കുന്നതിന് വീണ്ടും 45 ദീനാറോളം ചെലവഴിക്കണം. …
സ്വന്തം ലേഖകൻ: സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കാൻ നോർക്കയും കേരള സ്റ്റാർട്ടപ് മിഷനും (കെ.എസ്.യു.എം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ് പ്രോഗ്രാം (എൻ.പി.എസ്.പി) നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കാൻ സമാന മനസ്കരായ പ്രവാസികളെ കണ്ടെത്താനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് …
സ്വന്തം ലേഖകൻ: ബര്‍ലിനിലെ പുതിയ രാജ്യാന്തര വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒന്‍പത് വര്‍ഷം വൈകി, സാങ്കേതിക തടസങ്ങളെ ചൊല്ലി ഒന്‍പത് തവണ ഉദ്ഘാടനം മാറ്റി വെച്ചാണ് ഇപ്പോള്‍ ഇത് സാദ്ധ്യമായത്. അമിത ബജറ്റിലും വൈറസ് ബാധിച്ച വിമാന ഗതാഗത പ്രതിസന്ധിയുടെ മധ്യത്തിലുമാണ് പണി പൂര്‍ത്തിയാക്കി രാജ്യത്തിനായി സമര്‍പ്പിച്ചത്. അത്യന്താധുനിക വിമാനത്താവളം ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ് …
സ്വന്തം ലേഖകൻ: വാട്‌സാപ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ആര്‍ബിഐയുടെ അനുമതി മാത്രമെ ഇനി ലഭിക്കാനുള്ളു. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ പണമടയ്ക്കാന്‍ അനുവദിക്കുന്ന ഈ സംവിധാനം ചുരുങ്ങിയ കാലത്തിനുള്ളില്‍ പല മാറ്റങ്ങളും കൊണ്ടുവന്നേക്കും. ഈ ആപ് ഉപയോഗിച്ച് ജിയോയും, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള …
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5935 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7699 പേര്‍ക്കാണ് രോഗമുക്തി. 26 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. 84087 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 61388 സാമ്പിള്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: കേരളത്തിൽ രോഗികൾ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ക്യാൻസർ ബാധിച്ച് മലയാളി യുവതി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചൽ സുനിലാണ് മരിച്ചത്. 33 വയസായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ ക്യാൻസർ മൂലം മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് റെയ്ച്ചൽ. രണ്ടാഴ്ച മുമ്പാണ് റെയ്ച്ചലിനെ കടുത്ത വയറുവേദനയെത്തുടർന്ന് കേംബ്രിഡ്ജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഏതാനും ദിവസം …
സ്വന്തം ലേഖകൻ: വാഷിങ്ടൻ സമയം രാത്രി പത്തുമണിയോടെയുള്ള തിരഞ്ഞെടുപ്പ് ഫലപ്രകാരം ജോ ബൈഡൻ 264 ഇലക്ടറൽ വോട്ട് നേടിയപ്പോൾ പ്രസിഡന്റ് ട്രംപിന് ലഭ്യമായിരിക്കുന്നത് 214 ഇലക്ടറൽ വോട്ട് മാത്രം. പ്രസിഡന്റ് സ്ഥാനത്തെത്താൻ ബൈഡന് ഇനി വേണ്ടത് 6 ഇലക്ടറൽ വോട്ടുകൾ മാത്രം. നെവാഡ സംസ്ഥാനത്ത് നിന്ന് 6 ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭ്യമാകാനുള്ള സാധ്യതകൾ ഏറെയാണ്. …
സ്വന്തം ലേഖകൻ: അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്. യു.എസ് കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ 48 സീറ്റ് …
സ്വന്തം ലേഖകൻ: പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടുത്തി ഖത്തർ ചേംബറും ഭരണ നിർവഹണ, തൊഴിൽ സാമൂഹിക മന്ത്രാലയവും പ്രത്യേക യൂസർ ഗൈഡ് (ഉപയോക്തൃ മാർഗനിർദേശങ്ങൾ) പുറത്തിറക്കി. അറബി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറക്കിയ ഗൈഡിൽ രജിസ്േട്രഷൻ മുതൽ അവസാന നടപടികൾ വരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര, നിർമാണ പ്രവർത്തനങ്ങളും പദ്ധതികളും തുടരുന്നതിനായി …