1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
65 മണികൂർ തകർന്ന കെട്ടിടത്തിനടിയിൽ; തുര്‍ക്കി ഭൂകമ്പത്തില്‍ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി
65 മണികൂർ തകർന്ന കെട്ടിടത്തിനടിയിൽ; തുര്‍ക്കി ഭൂകമ്പത്തില്‍ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. റിക്ടര്‍ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിര്‍ സെലിക്ക് …
ഖത്തർ സർക്കാർ മേഖലയിൽ ഇനി വേതനവും സ്ഥാനക്കയറ്റവും പ്രകടനം വിലയിരുത്തി മാത്രം
ഖത്തർ സർക്കാർ മേഖലയിൽ ഇനി വേതനവും സ്ഥാനക്കയറ്റവും പ്രകടനം വിലയിരുത്തി മാത്രം
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിലെ ജോലിക്കാർക്ക് വേതനവും സ്ഥാനക്കയറ്റവും നൽകുന്നത് പ്രകടനമികവും ഉൽപാദനക്ഷമതയും വിലയിരുത്തി മാത്രമായിരിക്കുമെന്നും ഇക്കാര്യത്തിൽ ആരേയും ഒഴിവാക്കില്ലെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ശൂറ കൗൺസിലിന്റെ 49-ാമത് സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. വിവിധ മേഖലകളിലെ ജോലി കടമയും ഉത്തരവാദിത്തവുമായതിനാൽ വേതനവും സ്ഥാനക്കയറ്റവും പ്രകടനമികവിനെയും ഉൽപാദനക്ഷമതയെയും ബന്ധപ്പെടുത്തി മാത്രമായിരിക്കും. മികവ് …
യുഎഇ: പെട്രോളിയം കമ്പനിയിൽ ജോലി തട്ടിപ്പ്; മലയാളികൾ അടക്കം ഇരകളായി
യുഎഇ: പെട്രോളിയം കമ്പനിയിൽ ജോലി തട്ടിപ്പ്; മലയാളികൾ അടക്കം ഇരകളായി
സ്വന്തം ലേഖകൻ: യുഎഇയിലെ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. മലയാളികൾ അടക്കമുള്ള നിരവധി പേർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി. പലർക്കും പണം നഷ്ടപ്പെട്ടു. എണ്ണക്കമ്പനിയുടെ തേഡ് പാർട്ടിയാണെന്നും വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തൊഴിൽ പരിചയം ആവശ്യമില്ലെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനാൽ ഉദ്യോഗാർഥികളുടെ ഒഴുക്കായി. വീസയ്ക്ക് 2.8 ലക്ഷം …
വന്ദേ ഭാരത്​ എട്ടാം ഘട്ടം: കുവൈത്തിൽനിന്ന്​ 112 വിമാനങ്ങൾ; എംബസിയിൽ രജിസ്​റ്റർ ചെയ്യണം
വന്ദേ ഭാരത്​ എട്ടാം ഘട്ടം: കുവൈത്തിൽനിന്ന്​ 112 വിമാനങ്ങൾ; എംബസിയിൽ രജിസ്​റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കികൊണ്ടുവരാൻ ആരംഭിച്ച വന്ദേ ഭാരത്​ ദൗത്യത്തി​െൻറ എട്ടാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക്​ 112 വിമാനങ്ങൾ. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 1,46,000 ഇന്ത്യക്കാർ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1,06,000 പേർ വന്ദേ ഭാരത്​ വിമാനങ്ങളിലും ചാർ​േട്ടഡ്​ വിമാനങ്ങളിലുമായി ഇ​ന്ത്യയിലേക്ക്​ മടങ്ങി. ഇന്ത്യയിലേക്ക് പോകാൻ …
ദേശീയ പതാക ദിനം ആഘോഷമാക്കി യുഎഇ; ആഘോഷങ്ങളിൽ പ​ങ്കെടുത്ത്​ പ്രവാസികളും
ദേശീയ പതാക ദിനം ആഘോഷമാക്കി യുഎഇ; ആഘോഷങ്ങളിൽ പ​ങ്കെടുത്ത്​ പ്രവാസികളും
സ്വന്തം ലേഖകൻ: യുഎഇ ദേശീയ പതാകദിനം ആഘോഷിച്ചു.കോവിഡ്​ പ്രതിരോധ രംഗത്ത്​ മുൻനിരയിൽ പ്രവർത്തിച്ച പോരാളികൾക്ക്​ ഈ ദിനം സമർപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ദേശീയപതാക ഉയർത്തി.മുഹമ്മദ്​ ബിൻ റാശിദ്​ യൂനിവേഴ്​സിറ്റി ഓഫ്​ മെഡിസിൻ ആൻഡ്​ ഹെൽത്ത്​ സയൻസിലാണ്​ പതാക ഉയർത്തിയത്​. രാവിലെ …
ഖത്തറിലെ യെമനി കൊലപാതക കേസിൽ 13 മലയാളികളെ വെറുതെ വിട്ടു; വധശിക്ഷയിൽ അപ്പീല്‍
ഖത്തറിലെ യെമനി കൊലപാതക കേസിൽ 13 മലയാളികളെ വെറുതെ വിട്ടു; വധശിക്ഷയിൽ അപ്പീല്‍
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രമാദമായ യെമനി കൊലപാതക കേസിലെ 13 മലയാളികളെ ഖത്തര്‍ ക്രിമിനല്‍ കോടതി വെറുതേ വിട്ടു. ഈ കേസില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ്, ജെയ്‌സീര്‍, ഫയാസ് എന്നിവരെയാണ് …
ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ: റിപ്പബ്ലിക് ടിവി എഡിറ്റർ‌ അർണബ് ഗോസ്വാമി അറസ്റ്റിൽ
ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ: റിപ്പബ്ലിക് ടിവി എഡിറ്റർ‌ അർണബ് ഗോസ്വാമി അറസ്റ്റിൽ
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ തന്നെ അറസ്റ്റ് ചെയ്യാൻ അർണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിനൊപ്പം പോകാൻ അർണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് …
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്; 8802 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ്; 8802 പേര്‍ക്ക് രോഗമുക്തി; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടൻ മെഡിക്കൽ ദുരന്തത്തിന്റെ വക്കിലെന്ന് ബോറിസ്; സ്വയം തൊഴിലുകാർക്ക് സഹായം
ബ്രിട്ടൻ മെഡിക്കൽ ദുരന്തത്തിന്റെ വക്കിലെന്ന് ബോറിസ്; സ്വയം തൊഴിലുകാർക്ക് സഹായം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം പടരുന്നത് തടയാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്രിട്ടൻ ഒരു വൻ മെഡിക്കൽ ദുരന്തം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എൻ‌എച്ച്‌എസിന് അമിതഭാരമുണ്ടാകാതിരിക്കാൻ ദേശീയ ലോക്ക്ഡൗണല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം എം‌പിമാരോട് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് എം‌പിമാർ ബുധനാഴ്ച കോമൺസിൽ വോട്ട് ചെയ്ത് തീരുമാനമെടുക്കും. എന്നാൽ …
ട്രം‌പോ ബൈഡനോ? യുഎസ് ജനത വിധിയെഴുതുന്നു; ആദ്യ ഫല സൂചനകൾ ഉടൻ
ട്രം‌പോ ബൈഡനോ? യുഎസ് ജനത വിധിയെഴുതുന്നു; ആദ്യ ഫല സൂചനകൾ ഉടൻ
സ്വന്തം ലേഖകൻ: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈ‍ഡനെക്കാൾ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സർവേകൾ. എന്നാൽ, ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ …