സ്വന്തം ലേഖകൻ: നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് 72 മണിക്കൂറിനുള്ളിൽ ലഭ്യമായ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ ഒഴിവാക്കാമെന്ന് കേന്ദ്രം. ഇതിനായി സത്യവാങ്മൂലം www.newdelhiairport.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. തെറ്റായ സത്യവാങ് മൂലം നൽകുന്നത് ശിക്ഷാർഹമാണ്. ക്വാറന്റീൻ ഒഴിവാക്കാൻ അനുമതി നൽകാനുള്ള അധികാരം മന്ത്രാലയത്തിൽ നിക്ഷിപ്തമായിരിക്കും. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങളിലാണ് ഇതു വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: യുഎസിലെ ഫ്ലോറിഡയിൽ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് മലയാളി വനിതാ ഡോക്ടർ മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുരത്ത് എ.സി.തോമസ്–ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ.നിത കുന്നുംപുറത്ത് (30) ആണു മരിച്ചത്.അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെ 6.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആയിരുന്നു അന്ത്യം. തൊട്ടുപിന്നാലെ കാറിലെത്തിയവർ രക്ഷിക്കാൻ കനാലിൽ ഇറങ്ങിയെങ്കിലും …
സ്വന്തം ലേഖകൻ: യു.എ.ഇ. സിവിൽ, ക്രിമിനൽ ശിക്ഷാനിയമങ്ങളിലെ സമഗ്ര മാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയും ഉള്ളതിൽ മാറ്റങ്ങൾ വരുത്തിയുമാണ് ഇവ നടപ്പാക്കുക. ഇസ്ലാമിക …
സ്വന്തം ലേഖകൻ: ബജറ്റ് വിമാനകമ്പനികളായ ഗോ എയറും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച മുതലുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ ധാരണ പുതുക്കിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ ധാരണപ്രകാരം നവംബർ ഒമ്പത് തിങ്കളാഴ്ച മുതൽ ദേശീയ വിമാന കമ്പനികളായ ഒമാൻ എയറും സലാം എയറും എയർ …
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് വിമാന സർവിസ് റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിൽ. റീഫണ്ട് നൽകുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതിയും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കാത്തതിനാൽ പലരും റീഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നുണ്ട്. …
സ്വന്തം ലേഖകൻ: ഡൽഹിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാണെന്നും ‘മൂന്നാം വരവിന്റെ’ പാരമ്യത്തിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ദിനംപ്രതി നാലായിരത്തിലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പലരുടെയും അലംഭാവവും കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍കോട് 94 …
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യമായി കുട്ടികളെ തല്ലുന്നത് (സ്മാക്കിംഗ്) നിയമ വിരുദ്ധമാക്കി സ്കോട്ട്ലൻഡ്. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന നിയമ ഭേദഗതി കുട്ടികൾക്ക് മുതിർന്നവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണം ഉറപ്പു നൽകുന്നു. സ്കോട്ടിഷ് പാർലമെന്റ് കഴിഞ്ഞ വർഷം ഈ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു, 2022 ഓടെ വെയിൽസും ഇതേ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷ. ചിൽഡ്രൻസ് ആക്റ്റ് …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ തെരുവുകളിൽ ആഘോഷം. ഫിലാഡൽഫിയയിൽ ബൈഡൻ അനുകൂലികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളിൽ നൃത്തം ചവിട്ടി അവർ ആഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ വേഷങ്ങളും പ്ലക്കാർഡുകളുമേന്തിയും സംഗീത ഉപകരണങ്ങൾ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു. അതേസമയം, ഡെട്രോയിറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് …
സ്വന്തം ലേഖകൻ: മാർച്ചിൽ പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ നിയമപ്രകാരം, സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാമെങ്കിലും അതിനു പ്രത്യേക വ്യവസ്ഥകളുണ്ടെന്നു സൗദി അറേബ്യ അറിയിച്ചു. വീട്ടുഡ്രൈവർ, വീട്ടുജോലിക്കാർ, ഇടയൻ, തോട്ടം ജോലിക്കാരൻ, കെട്ടിട കാവൽക്കാരൻ എന്നിവർക്കു പുതിയ നിയമത്തിലെ ഇളവുകൾ ലഭിക്കില്ലെന്നും വ്യക്തമാക്കി. സ്പോൺസറുടെ പക്കൽ ഒരു വർഷം പിന്നിട്ട പ്രവാസികൾക്കു ജോലി മാറാം. തൊഴിൽ കരാർ …