സ്വന്തം ലേഖകൻ: ഖത്തറിൽ കൊറോണ ൈവറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദവും കെണ്ടത്തി. ഏറെ മാരകമായ ഈ വൈറസ് ബാധിച്ച് ഈ ആഴ്ച രാജ്യത്ത് മരിച്ചത് ഏഴുപേർ. കോവിഡ് 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയർമാനുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇന്നലെ രാത്രി വൈകിയായിരുന്നു പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാലിൽ വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ. 400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ ‘എവർഗ്രീൻ’ ആണ് കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടു നിന്നത്. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി …
സ്വന്തം ലേഖകൻ: വെടിയേറ്റ് പിതാവിന്‍റെ മടിയിലേക്ക് വീണ ആ കുഞ്ഞുമോൾ മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -‘എനിക്ക് സഹിക്കാൻ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്’. ഏഴു വയസ്സുള്ള ഖിൻ മ്യോ ചിത് എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകൾ അതിനു മുേമ്പ അവളുടെ ജീവനെടുത്തിരുന്നു. കണ്ണിൽചോരയില്ലാത്ത മ്യാന്മറിലെ സൈനികർ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിർദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗത, കായിക, ടൂറിസ്റ്റ് താമസ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സീൻ നിർബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കായിക മന്ത്രാലയവും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയും പുറത്തിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനി ചെലവിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്. ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ …
സ്വന്തം ലേഖകൻ: അനുമതിയില്ലാത്ത വിദേശയാത്രകൾക്ക് 5000 പൗണ്ട് പിഴശിക്ഷ ഈടാക്കുന്ന പുതിയ നിയമം അടുത്തയാഴ്ച മുതൽ ബ്രിട്ടനിൽ പ്രാബല്യത്തിലാകും. വിദേശ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത മറ്റു യാത്രകളും ഒഴിവാക്കാനാണു സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ യാത്രാ നിയന്ത്രണങ്ങളും അവയ്ക്കുള്ള പിഴയും അനുശാസിക്കുന്ന നിയമം വ്യാഴാഴ്ച ബ്രിട്ടീഷ് പാർലമെന്റ് പാസാക്കും. നിലവിലെ സ്റ്റേ അറ്റ് ഹോം നിയന്ത്രണം …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മിഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസ് (ടി ഹരിദാസ്-70) അന്തരിച്ചു. ബുധനാഴ്ച ലണ്ടനിലെ ടൂട്ടിംങ് സെന്റ് ജോർജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെത്തുർന്നു രണ്ടു ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ ഒട്ടേറെ …
സ്വന്തം ലേഖകൻ: യുഎസിലെ കൊളറാഡോ സംസ്ഥാനത്തെ ബോൾഡറിലുള്ള സൂപ്പർമാർക്കറ്റിൽ അക്രമി നടത്തിയ വെടിവയ്പിൽ 10 മരണം. കൊളറാഡോ സ്വദേശിയായ അക്രമി അഹമ്മദ് അൽ അലിവി അലിസ (21) അറസ്റ്റിലായി. വെടിവയ്പിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുകയാണ്. കിങ് സൂപേഴ്സ് സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3ന് വെടിവയ്പു നടക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ എറിക് റ്റാലി (51) എന്ന …
സ്വന്തം ലേഖകൻ: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ചു വരികയായിരുന്നു. ഷെയ്ഖ് മുഹമ്മദാണു വിയോഗ വാർത്ത രാവിലെ ലോകത്തെ …
സ്വന്തം ലേഖകൻ: ഭരണം നിലനിർത്താൻ പാടുപെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. ഫലപ്രഖ്യാപനം 90 ശതമാനം പൂർത്തിയാകുേമ്പാൾ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റ് അകലെയാണ് നെതന്യാഹുവിന്‍റെ തീവ്ര വലതുപക്ഷ സഖ്യം. പ്രതിപക്ഷത്തെ മറ്റൊരു തീവ്ര വലതുപക്ഷ കക്ഷി കൂടി പിന്തുണ നൽകിയാലും ഏഴു സീറ്റേ ലഭിക്കൂ. യഥാർഥ ചിത്രം ലഭിക്കാൻ അവസാന ഫലം വരെ കാത്തിരിക്കേണ്ടി …
സ്വന്തം ലേഖകൻ: മ്യാൻമറിലെ ജനകീയ പ്രക്ഷോഭം പട്ടാള ഭരണകൂടം അടിച്ചമർത്തുന്നതിനിടെ ഏഴു വയസുകാരി വെടിയേറ്റു മരിച്ചു. മാൻഡലെ നഗരപ്രാന്തത്തിൽ പട്ടാളം സമരക്കാർക്കു നേരെ വെടിവയ്ക്കുന്നതിനിടെ വീട്ടിനുള്ളിലാണ് പെൺകുട്ടിക്കു വെടിയേറ്റത്. വെടിവയ്പിൽ മറ്റൊരാളും കൊല്ലപ്പെട്ടു. ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതൽ നിരവധി പേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്. …