സ്വന്തം ലേഖകൻ: പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക്. തങ്ങളുടെ കോവിഡ് വാക്സീന്‍ ആദ്യ ഇടക്കാല വിശകലനം വിജയിച്ചതായും എന്നാല്‍ ഇത് അണുബാധയില്‍ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. വാക്സീനുകള്‍ ഇല്ലാത്ത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് വിലകുറഞ്ഞ ഈ പുതിയ മരുന്ന് ഫലപ്രദമാകുമെന്നാണു കണക്കുകൂട്ടല്‍. …
സ്വന്തം ലേഖകൻ: ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങി യുഎഇയുടെ കീഴിലുള്ള ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം, തിയറി പ്രാക്ടിക്കൽ ടെസ്റ്റുകൾ നടത്താതെ തന്നെ ഇനി മുതൽ യുഎഇ ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റാം. 43 പൗണ്ടാണ് ഇതിനായി യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംങ് ഏജൻസി അഥവാ ഡിവിഎൽഎയ്ക്ക് നൽകേണ്ടത്. ഈ …
സ്വന്തം ലേഖകൻ: യു.എ.ഇ., ജര്‍മ്മനി, യു.എസ്., അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ., സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ 11 രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല. 11 രാജ്യങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി സംബന്ധമായി …
സ്വന്തം ലേഖകൻ: ജൂൺ 21 മുതൽ ജനജീവിതം സാധാരണ നിലയിലാക്കാൻ യുകെ റോഡ് മാപ്പിൽ ഉറച്ച് മുന്നോട്ട്. നേരത്തെ ആസൂത്രണം ചെയ്തത് പോലെ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കാനും വർക്ക് അറ്റ് ഹോം പിന്തുടരുന്നവർക്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കാനുമാണ് സർക്കാരിൻ്റെ നീക്കം. കഴിഞ്ഞ വർഷം മാർച്ച് മുതൽ തുടർച്ചയായ ലോക്ക്ഡൗണുകൾ കാരണം …
സ്വന്തം ലേഖകൻ: യൂറോപ്പിൽ 12നും 15നും ഇടയിൽ പ്രായമുള്ളവർക്കു ഫൈസർ നിർമിത വാക്സീൻ നൽകാൻ അനുമതി. 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക് ഫൈസർ കോവിഡ് വാക്സിൻ കുത്തിവെപ്പിന് നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ പുതുതായി 12-15 വയസ്സുകാർക്ക് കൂടി കുത്തിവെപ്പ് ബാധകമാക്കി. കുട്ടികളിൽ ഇത് പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക് വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിച്ചു. …
സ്വന്തം ലേഖകൻ: കാനഡറ്റിലെ ഗോത്രവർഗ കുട്ടികൾക്കുള്ള റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിച്ച കെട്ടിടത്തിെൻറ വളപ്പിൽ കണ്ടെത്തിയത് മൂന്നു വയസ്സുള്ള കുരുന്നുകളുടെതുൾപെടെ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ. പടിഞ്ഞാറൻ മേഖലയായ ബ്രിട്ടീഷ് കൊളംബിയയിലാണ് രാജ്യത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തൽ. ഗോത്ര വർഗങ്ങളിൽനിന്ന് കുരുന്നുകളെ നിർബന്ധിച്ച് കൊണ്ടുവന്ന് വിദ്യാഭ്യാസത്തിനെന്ന പേരിൽ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്സ് ഇന്ത്യൻ റസിഡൻഷ്യൽ സ്കൂൾ. …
സ്വന്തം ലേഖകൻ: സിറിയൻ പ്രസിഡന്റ് ബഷാർ അസദ് 95 % വോട്ട് നേടി നാലാം തവണയും അധികാരത്തിലെത്തി. എന്നാൽ തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും പ്രഹസനവുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കളും യുഎസ്, യൂറോപ്യൻ യൂണിയൻ നേതാക്കളും കുറ്റപ്പെടുത്തി. തലസ്ഥാനത്ത് അസദിന്റെ അനുയായികൾ വൻ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. 1.8 കോടി വോട്ടർമാരിൽ 78.6% പേർ വോട്ട് ചെയ്തെന്ന് സ്പീക്കർ ഹമൂദ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജി.ഇ.എ.) സൗദിയിലെ വിനോദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു, വാക്സിനേഷന്‍ ലഭിച്ച വ്യക്തികളെ മാത്രമേ വിനോദവേദികളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നും ജി.ഇ.എ. വ്യക്തമാക്കി. തുറന്ന സ്ഥലത്ത് നടക്കുന്ന എല്ലാ വിനോദ പരിപാടികളിലും 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വിനോദ …
സ്വന്തം ലേഖകൻ: പുതിയ തൊഴിൽ പെർമിറ്റ് ഫീസ് ജൂൺ ഒന്ന് മുതൽ നടപ്പിൽ വരാനിരിക്കെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശയക്കുഴപ്പത്തിൽ. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകാനുള്ള നീക്കത്തെ പൊതുവെ പ്രവാസികൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുമെന്നതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. പുതിയ നിയമപ്രകാരം ഒമ്പത് വിഭാഗങ്ങളിലാണ് വർക്ക് പെർമിറ്റ് ഫീ നിജപ്പെടുത്തിയത്. ഇതിൽ …
സ്വന്തം ലേഖകൻ: കിങ് ഫഹദ് കോസ്വേ വഴിയുള്ള യാത്ര മുടങ്ങിയതിനാൽ ബഹ്‌റൈനിൽ കുടുങ്ങിയ 1000ഒാളം ഇന്ത്യക്കാരിൽ 300ഒാളം പേർ ഇതിനകം സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള സൗദി യാത്രക്കാരാണ് മെയ് 20 മുതൽ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരുടെ …