സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് സൗദി, ബഹ്ൈറൻ ഇന്ത്യൻ എംബസികൾ തീവ്രശ്രമം തുടരുകയാണന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ സാമൂഹിക, മാധ്യമ പ്രവർത്തകരോട് വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 ഓളം ആളുകളാണ് നിലവിൽ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്റൈനിൽ കഴിയുന്നത്. …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ വകഭേദ ഹോട്ട്സ്പോട്ടുകളിലേക്കുള്ള യാത്രാ മാർഗനിർദേശങ്ങളിൽ അവ്യക്തത. ഇന്ത്യൻ കോവിഡ് വേരിയൻറ് ഏറ്റവും കൂടുതൽ ബാധിച്ച ഇംഗ്ലണ്ടിലെ പ്രദേശങ്ങളിലേക്കും അവിടെ നിന്നും പുറത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. കൊറോണ വൈറസ് നിയന്ത്രണ വെബ്‌സൈറ്റ് എട്ട് മേഖലകളിൽ താമസിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ കാര്യമായ അ റിയിപ്പുകൾ ഒന്നുമില്ലാതെയാണ് ഈ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കുത്തിവെപ്പ് രണ്ടാം ഡോസ് റദ്ദാക്കിയതായുള്ള പ്രചാരണം വാസ്തവിരുദ്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഡോസ് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്നതിനാണ് രണ്ടാം ഡോസ് നീട്ടിവെക്കുന്നതെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ആദ്യ …
സ്വന്തം ലേഖകൻ: യുഎസിൽ വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടി വന്ന ഇന്ത്യൻ വംശജൻ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി. മകന്റെ വീട്ടിൽ നിന്നു പുറത്തേക്കു നടക്കാൻ ഇറങ്ങിയത് പൊലീസ് ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് പട്ടേലിന് ക്രൂര മർദനം …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ഇന്നലെ ആരംഭിച്ച യാത്രാനിയന്ത്രണ നിബന്ധന പ്രകാരം ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽനിന്നുള്ളവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ സയമപരിധിയിലുള്ള പിസിആർ പരിശോധനാ റിപ്പോർട്ട് കരുതണം. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ എന്നിവയാണ് റെഡ് ലിസ്റ്റിൽഉൾപ്പെട്ട മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നുള്ളവർ ബഹ്‌റൈനിൽ പ്രവേശിച്ച ഉടനെയും പത്താമത്തെ ദിവസവും പിസിആർ പരിശോധന നടത്തണം. ബഹ്റൈൻ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ചു പരാതി നൽകാനുള്ള ഏകീകൃത ഓൺലൈൻ സംവിധാനത്തിന്റെ ആദ്യഘട്ടത്തിനു ഖത്തറിൽ തുടക്കം. സ്മാർട് ഫോണുകൾ, ടാബുകൾ എന്നിവ വഴി അതിവേഗം നടപടികൾ പൂർത്തിയാക്കാം. ഐഡി കാർഡ് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ സഹിതമാണ് പരാതി നൽകേണ്ടത്. നോട്ടിഫിക്കേഷനുകളും മറ്റും ലഭിക്കാൻ മറ്റൊരു നമ്പർ കൂടി …
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ റെസിഡെന്‍സ് പെര്‍മിറ്റ് (ഇഖാമ), റീ എന്‍ട്രി വിസ എന്നിവ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 ജൂണ്‍ രണ്ടുവരെയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. കോവിഡ് കാരണം ഇന്ത്യയടക്കം 20 …
സ്വന്തം ലേഖകൻ: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുമാണ് അധ്യാപകൻ ട്വിറ്ററിൽ പോസ്റ്റുകൾ ഇട്ടത്. ഇതേ തുടർന്ന് …
സ്വന്തം ലേഖകൻ: വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ മൊത്താറേണ പർവതനിരയിൽ കേബിൾ കാർ തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികളിൽ ഒരാൾ മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ലാഗോ മജോരെ തടാകക്കരയിലെ സ്ട്രേസാ പട്ടണത്തിൽ നിന്ന് മൊത്തറേണ മലമുകളിലേക്കുള്ള കേബിൾ കാർ ആണ് അപകടത്തിൽപ്പെട്ടത്. പൈൻ …
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്‍െറ ഉല്‍ഭവം വുഹാനിലെ ലബോറട്ടറി തന്നെയാണോയെന്ന സംശയം ജനിപ്പിക്കുന്ന യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ള്യു.ഐ.വി) യിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുന്‍പ് (2019 നവംബര്‍) ആശുപത്രി പരിചരണം തേടിയെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗവേഷകരുടെ …