സ്വന്തം ലേഖകൻ: രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി. വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി. നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. …
സ്വന്തം ലേഖകൻ: ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യം. സാലിക് ഗേറ്റ് കടക്കാൻ ഫീസ് നൽകണം. മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർടിഎ നടപടി. ദുബായ് ലൈസൻസുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്തവർഷം ജൂലൈ 22 വരെയാണ് ആനുകൂല്യം. ഇവയ്ക്കുള്ള പാർക്കിങ് മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തും. ഇളവ് ലഭിക്കാൻ അപേക്ഷ നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങൾക്ക് …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് എത്തുന്നവരിൽ ചില വിഭാഗങ്ങൾക്കുകൂടി ഖത്തറിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്. ഇതു സംബന്ധിച്ച പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യക്കാരുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് പുറമേ, മാനദണ്ഡങ്ങളോടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാകും. എന്നാൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് …
സ്വന്തം ലേഖകൻ: സൗദിവൽക്കരണത്തിൻ്റെ വേഗം കൂട്ടാൻ നിതാഖാത് 2.0 അവതരിപ്പിച്ച് സൗദി. തൊഴിൽ വിപണിക്ക് അനുസൃതമായി വിപണിയെ കാര്യക്ഷമമാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിടുന്ന ‘നിതാഖാത് മുത്വവർ’ എന്ന പദ്ധതിയാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. നടപ്പാക്കിവരുന്ന പരിവർത്തന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നായാണ് നിതാഖാത്തിനെ മന്ത്രാലയം കാണുന്നത്. അതോടൊപ്പം സ്വദേശികളായ പുരുഷന്മാർക്കും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണിലും തുടരും. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ അനിശ്ചിത കാല വിലക്ക് ജൂണ്‍ മാസത്തില്‍ അവസാനിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ പതിനാലു വരെ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് സ്ഥിരീകരിച്ചു. പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുമെന്ന് സൂചന നല്‍കുന്നതാണ് …
സ്വന്തം ലേഖകൻ: ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ ഡയാനയുടെ മക്കളായ വില്യമിനോടും ഹാരിയോടും മാപ്പ് പറഞ്ഞു. എന്നാൽ തെൻറ അഭിമുഖവുമായി ബന്ധപ്പെടുത്തി ഡയാനയുടെ മരണവുമായി ബന്ധിപ്പിക്കുന്ന അവകാശ വാദങ്ങൾ യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഷീർ തെറ്റായ വിവരങ്ങൾ കാണിച്ചാണ് ഡയാനയെ അഭിമുഖത്തിന് പ്രേരിപ്പിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികൾക്കും പൗരന്മാർക്കും ഖത്തറിലേക്കുള്ള പ്രവേശന-ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കി. 72 മണിക്കൂർ കാലാവധിയുള്ള അംഗീകൃത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഖത്തറിൽ അംഗീകാരമുള്ള കോവിഡ് വാക്സീനുകൾ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസർ-ബയോടെക്, മൊഡേണ, അസ്ട്രാസെനിക്ക, കോവിഷീൽഡ് (അസ്ട്രാസെനിക്ക), ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം …
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാരും പുതിയ വിസയില്‍ സൗദിയിലെത്തുന്നവരും ഓണ്‍ലൈനായി വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസത്ത്) അഭ്യര്‍ത്ഥിച്ചു. https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും എന്‍ട്രി പോയിന്റുകളില്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും ഓണ്‍ലൈന്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നു ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നടപ്പിൽ വന്നു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ബഹ്‌റൈനിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിൽ റസിഡൻസ് വിസ ഉള്ളവരെ മാത്രമാണ് കൊണ്ടുവന്നത്. വിസിറ്റ് വിസയിൽ വരാൻ എത്തിയവരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചയച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, …
സ്വന്തം ലേഖകൻ: ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകിയതിനെ തുടർന്ന് മലയാളി യാത്രക്കാർ ഒരു ദിവസം മുഴുവൻ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ 4.55 ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്നു കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ് ജി 141 വിമാനം ഇന്നു രാവിലെ …