സ്വന്തം ലേഖകൻ: ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾക്ക് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കാൻ മിക്സ് ആൻ്റ് മാച്ച് ട്രയലുമായി യുകെ. വാക്സിനുകൾ സംയോജിപ്പിക്കുന്നത് വൈറസിനും അതിന്റെ പുതിയ വകഭേദങ്ങൾക്കുമെതിരെ വിശാലവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രതിരോധശേഷി നൽകുകയും വാക്സിൻ റോൾ ഔട്ടിന് കൂടുതൽ ഗുണം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കോം-കോവ് പഠനത്തിൽ പങ്കെടുക്കാൻ 50 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് …
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് താല്കാലിക വിലക്കേര്‍പ്പെടുത്തി യുഎസ്. വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ …
സ്വന്തം ലേഖകൻ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സേന പിന്മാറ്റം പൂർണമാക്കാൻ ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്നാണ് സൂചന. 2,500 യു.എസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്താനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്. …
സ്വന്തം ലേഖകൻ: ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ …
സ്വന്തം ലേഖകൻ: ലോകത്തെ മുൾമുനയിൽ നിർത്തി സൂയസ് കനാലിൽ കുടുങ്ങിക്കിടന്ന ചരക്കു കപ്പൽ ‘എവർ ഗിവൺ’ രക്ഷപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇനിയും ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാനാകാതെ കുരുക്കിൽ. അന്ന് കാറ്റിൽപെട്ട് മണൽതിട്ടയിലമർന്നാണ് യാത്ര മുടങ്ങിയതെങ്കിൽ ഇത്തവണ കോടതി നേരിട്ട് ഇടപെട്ട് കണ്ടുകെട്ടിയതാണ് വില്ലനായത്. സൂയസ് കനാലിൽ ആറു ദിവസം ചരക്കു കടത്ത് മുടക്കിയ കപ്പൽ ഈജിപ്ത് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും പത്താം ക്ലാസിൽ സിബിഎസ്ഇ ഇതേ രീതിയാണ് …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയ്ക്ക് കൈമാറി. കരട് നിയമത്തിന്മേൽ കൗൺസിലിന്റെ പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും …
സ്വന്തം ലേഖകൻ: യുകെയിൽ 45 ന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷന് തുടക്കം. 50 വയസ്സിനു മുകളിലുള്ളവർ ഉൾപ്പെടെ ഏറ്റവും ദുർബലരായ ഒമ്പത് ഗ്രൂപ്പുകൾക്ക് ആദ്യ ഡോസ് വാക്സിൻ എന്ന ലക്ഷ്യം കൈവരിച്ചതോടെ സർക്കാർ അടുത്ത ഘട്ടം നേരത്തെ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഇംഗ്ലണ്ടിലെ 45 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ കോവിഡ് ജാബുകൾ ബുക്ക് ചെയ്യാൻ കഴിയും. …
സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ക്ഡൗണ്‍. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശില്‍ ഇതുവരെ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ …
സ്വന്തം ലേഖകൻ: ഞായറാഴ്ച മിനിയാപൊലീസ് നഗരത്തില്‍ ഒരു ട്രാഫിക് ചെക്കിങ്ങിനിടെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 20കാരനായ കറുത്ത വർഗക്കാരൻ മരിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ തെരുവില്‍ അക്രമാസാക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്കു വെടിവച്ചു. പൊലീസുമായി ഏറ്റുമുട്ടിയ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജോര്‍ജ് ഫ്ലോയിഡിനെ …