സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ. ഫ്ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്സി(39)നെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിവിയാനെ, കമലാ ഹാരിസിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്ളോറിഡ ജില്ലാ കോടതിയിൽ ലഭിച്ച പരാതിയിൽ പറയുന്നു. നിവിയാനെ ഭീഷണി സന്ദേശം ജയിലിൽ …
സ്വന്തം ലേഖകൻ: ഉൽപന്നത്തിൻ്റെ വിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ മൂല്യവർധിത നികുതി ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്ത സംരക്ഷണ വകുപ്പ് അറിയിച്ചു.രാജ്യത്ത് വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് വകുപ്പ് ചെയർമാൻ സുലൈമാൻ ബിൻ അലി അൽ ഹികമി അറിയിപ്പ് നൽകിയിരിക്കുന്നത്. വാറ്റിൽനിന്ന് ഒഴിവാക്കിയ വസ്തുക്കൾക്ക് നികുതി ചുമത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനും നിർദേശമുണ്ട്. …
സ്വന്തം ലേഖകൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷവും മുൻകരുതൽ നടപടികളും പ്രതിരോധ നിർദേശങ്ങളും പാലിക്കാതെ പുറത്ത് ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമാം, അബ്‌ഖൈഖ്, അൽഹസ, അൽഖോബാർ എന്നിവിടങ്ങളിൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടുജോലിക്കാരെ നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടുന്ന സൈബർ സംഘങ്ങളെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.വ്യാജ വിലാസവും ബാങ്ക് അക്കൗണ്ടും കാണിച്ചാണ് ഇന്റർനെറ്റ് വഴിയുള്ള പരസ്യവും പണാപഹരണവും. ആവശ്യമുള്ളവർക്കു വീട്ടുജോലിക്കാരെ നൽകാമെന്നാണ് വെബ് സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൽകുന്ന വാഗ്ദാനം. പ്രമുഖ കമ്പനികളുടെ പേരിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പരസ്യത്തിൽ കാണിച്ച ബാങ്ക് …
സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന് ബ്രിട്ടൻ ഇന്ന് അന്തിമോപചാരം അർപ്പിക്കും; സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 3 മണി മുതൽ വിൻഡ്സർ കാസിലിൽ. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. ഡ്യൂക്ക് ഓഫ് എഡിൻബറോയോടുള്ള ആദരസൂചകമായി രാജ്യം മുഴുവൻ ഒരു മിനിറ്റ് മൗനമാചരിക്കും. ഫിലിപ് രാജകുമാരന്റെ രാജ്ഞിയോടുള്ള അചഞ്ചലമായ വിശ്വസ്തത, ധൈര്യം, വിശ്വാസം എന്നിവയും …
സ്വന്തം ലേഖകൻ: 13കാരനായ ബാലൻ ആകാശത്തേക്ക് കൈ ഉയർത്തി അപേക്ഷിച്ചിട്ടും മനസ്സലിയാതെ െപാലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന ദൃശ്യമടങ്ങിയ വിഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വീണ്ടും സുരക്ഷാ സേനക്കെതിരെ പ്രതിഷേധ ജ്വാല. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ് വെടിവെച്ചു കൊന്നത്. പൊലീസ് പിന്തുടർന്ന ടോളിഡോയോട് ആവശ്യപ്പെട്ടിട്ടും നിൽക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് വെടിവെച്ചതെന്നായിരുന്നു …
സ്വന്തം ലേഖകൻ: രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ 70% സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് സെൻട്രൽ ബാങ്ക് ഡോ.മുഹമ്മദ് അൽ ഹാഷിൽ എല്ലാ ബാങ്കുകൾക്കും അയച്ചു. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ റിക്രൂട്ട് ചെയ്യരുത്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കിൽ പ്രാപ്തരായ സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി …
സ്വന്തം ലേഖകൻ: 022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനായി എത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. ദോഹ ഫോറത്തിൻെറ പങ്കാളികളായ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ ഈ വർഷത്തെ ‘റെയ്സിന ചർച്ച’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി നടത്തിയത്. ഇന്ത്യൻ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്ധൻ ഷുവ്രോ ബിശ്വാസിനെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. 31കാരനായ ഷുവ്രോക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചെയ്തിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ലെന്ന് പൊലീസുകാരെ ഉദ്ദരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് …
സ്വന്തം ലേഖകൻ: സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണേ്ഠ്യനെ പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. അതേസമയം 15 ല്‍ താഴെയുള്ള കുട്ടികളുമായി പ്രായപൂര്‍ത്തിയായവരുടെ ലൈംഗികത 20 വര്‍ഷം തടവ് കിട്ടാനുള്ള കുറ്റമാകും. …