സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും എടുത്തവർക്കു ക്വാറന്റീൻ നിബന്ധനകൾ സ്വിറ്റ്സർലന്റിൽ ലഘൂകരിച്ചു. രണ്ടാമത്തെ ഡോസിന് ശേഷം 15 ദിവസം മുതൽ ആറു മാസത്തേക്കാണ് ഇളവ്. വാക്സീനുകളുടെ ഫലപ്രാപ്തി നിലവിൽ ആറു മാസം വരെയേ ഉറപ്പുതരുന്നുള്ളു എന്നതുകൊണ്ടാണ് വാക്‌സിനേഷൻ പൂർണമായി എടുത്തവർക്ക് ഇക്കാലയളവിലേക്ക് മാത്രമായി ക്വാറന്റീൻ ഇളവ്. രാജ്യത്തിനുള്ളിലെ കോവിഡ് സമ്പർക്കങ്ങൾക്കു മാത്രമാണ് ഇളവ്. …
സ്വന്തം ലേഖകൻ: യു.എസിലെ മിനിയപോളിസിൽ ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി. 45കാരനായ ഷോവിനെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ ഷോവിനെതിരെ ശിക്ഷ വിധിക്കും. 40 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഷോവിനെതിരെ ചുമത്തിയിരിക്കുന്നത്. മിനിയപോളിസ് …
സ്വന്തം ലേഖകൻ: സൗദിയിലേയ്ക്കുള്ള വിമാന സർവീസുകൾ മേയ് 7 മുതൽ തുടങ്ങും. എന്നാൽ ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദിയ അധികൃതർ വ്യക്തമാക്കി. മാർച്ച് 31 ന് തുറക്കേണ്ടിയിരുന്ന സർവീസുകളാണു മേയിലേക്ക് നീട്ടി വച്ചത്. മേയ് 7ന് പുലർച്ചെ ഒന്നു മുതൽ സൗദിയിലേക്കുള്ള മൂന്നു മാർഗങ്ങളിലൂടേയും പ്രവേശനാനുമതി ഉണ്ടാകും. ഫെബ്രുവരി …
സ്വന്തം ലേഖകൻ: സുരക്ഷിതമായ ഷോപ്പിങ്ങിനായി കോവിഡ് പ്രതിരോധമാർഗങ്ങൾ പൂർണമായും പാലിക്കണമെന്ന് വാണിജ്യവ്യവസായമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ മാളുകളിലടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്. രാത്രികാലങ്ങളിലടക്കം പരിശോധനയുണ്ട്. കടകളിലടക്കം സുരക്ഷിതമായ അകലം പാലിക്കാത്തവർക്കും പിഴ അടയ്ക്കേണ്ടി വരുന്നുണ്ട്. പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ് മാസ്ക് ധരിക്കുക, സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ; യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് 23ാം തിയതി വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇതോടെ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: എല്ലാ യുഎസ് സംസ്ഥാനങ്ങളിലെയും പ്രായപൂര്‍ത്തിയായവര്‍ക്കു കോവിഡ് വാക്‌സീനേഷന്‍ നല്‍കാന്‍ തീരുമാനം. പ്രസിഡന്റ് ബൈഡന്‍ രണ്ടാഴ്ച മുമ്പ് നിശ്ചയിച്ച ഏപ്രില്‍ 19 സമയപരിധി നിലനിര്‍ത്തി കൊണ്ടാണ് തീരുമാനം. അമേരിക്കന്‍ ഐക്യനാടുകള്‍ ഒരു ദിവസം ശരാശരി 3.2 ദശലക്ഷം ഡോസുകള്‍ നല്‍കുന്നു. ഇത് ഒരു മാസം മുമ്പു വരെ ഏകദേശം 2.5 ദശലക്ഷമായിരുന്നു. സെന്റര്‍സ് ഫോര്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റേതാണ് (സി.ഡി.സി) നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്‍റെ …
സ്വന്തം ലേഖകൻ: ഖത്തറിൽ 2025ഓടെ ഉൽപാദന, നിർമാണ മേഖലയിൽ ലക്ഷം പേർക്ക് തൊഴിലവസരം ഉണ്ടാകും. സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാർ പദ്ധതിയുടെയും ഫലമായാണിത്. ഇതിെൻറയൊക്കെ ഫലമായി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിർമാണ മേഖലയിൽ ലക്ഷത്തിലധികം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2025ഓടെ 101000 പേർക്ക് നിർമാണ മേഖലയിൽ തൊഴിൽ ലഭിക്കുമെന്ന് കെ.പി.എം.ജി പുറത്തുവിട്ട റിപ്പോർട്ടിൽ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യക്കാരായ വനിതകളുടെ ക്ഷേമ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സേവന സംരംഭം പ്രഖ്യാപിച്ചു. ‘പ്രവാസി മഹിളാ കല്യാൺ’ എന്ന പേരിൽ ആരംഭിച്ച സവിശേഷ സംരംഭം വഴി കുടുംബപരമായോ വൈവാഹികരംഗത്തോ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ എന്തെങ്കിലും സഹായമോ കൗൺസിലിംഗോ ആവശ്യമുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏത് …
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് മാറ്റിവെക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പ്രതിസന്ധിമൂലം നിർത്തിവെച്ചിരുന്ന അന്തരാഷ്ട്ര വിമാന സർവിസുകൾ മെയ് 17 ന് പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ …