സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ നിരക്കും ഉയരുകയാണ്. ഒറ്റ ദിവസത്തിനിടെ 2,767 പേർ കൂടി മരിച്ചു. ഇതുവരെ മരിച്ചത് 1,92,311 പേരാണ്. …
സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും. എത്ര ദിവസത്തേക്കാണ് പ്രവേശന …
സ്വന്തം ലേഖകൻ: സൗദിയിൽ വിമാനയാത്ര ചെയ്യുന്നതിന് ‘തവക്കൽന’ ആപ്പ്ളിക്കേഷനിൽ കോവിഡ് സ്റ്റാറ്റസ് കൃത്യമായിരിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കാർ കോവിഡ് ബാധിതരല്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇങ്ങിനെയൊരു നിബന്ധന വെച്ചിരിക്കുന്നത്. തവക്കൽന ആപ്പിൽ ‘കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി ആർജ്ജിച്ചവർ’ എന്നോ നിലവിൽ ‘കോവിഡ് ബാധിതരല്ല’ എന്നോ ഉള്ള സ്റ്റാറ്റസ് രേഖപ്പെടുത്തിയത് പരിശോധിച്ച് മാത്രമേ യാത്രക്കാർക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിലക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലേയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. മിക്ക വിമാനങ്ങളിലും സീറ്റ് ലഭ്യവുമല്ല. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് അർധരാത്രി …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാനങ്ങൾക്ക് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന വെള്ളിയാഴ്ച പുലർച്ചെ നാലിനു മുൻപ്, ബ്രിട്ടനിലെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു പ്രവാസികൾ. എയർ ഇന്ത്യ ഉൾപ്പെടെയുള്ള നാല് വിമാനക്കമ്പനികൾ അധിക വിമാനസർവീസ് നടത്താൻ അനുമതി തേടിയെങ്കിലും ഹീത്രൂ വിമാനത്താവള അധികൃതർ അത് നിരസിച്ചത് ഇവർക്ക് …
സ്വന്തം ലേഖകൻ: കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ഇറ്റലി. ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കോവിഡ് അടിയന്തിര ഉത്തരവിന് പ്രധാനമന്ത്രി മാരിയോ ദ്രാഗി അംഗീകാരം നൽകി. ജൂലൈ 31 വരെയാണ് പുതിയ ഉത്തരവിന്റെ കാലാവധി. കോവിഡ് വൈറസ് വ്യാപനം എത്രകാലം നിലനിൽക്കുമെന്ന് അറിയില്ലെന്നും, ഇറ്റലിയുടെ ആരോഗ്യ സംരക്ഷണ സംവിധാനം ഉയർത്തേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകൻ: മതാടിസ്ഥാനത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി യു.എസ് പ്രതിനിധി സഭ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഈ ഉത്തരവിന് എതിരെയുള്ളതാണ് പുതിയ ബില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനൗദ്യോഗികമായി നോ ബാന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കാനഡ. 30 ദിവസത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാനിൽനിന്നുമുള്ള വിമാനങ്ങൾക്കും കാനഡ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും എത്തുന്ന യാത്രക്കാരിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കാനഡ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു. എല്ലാ വാണിജ്യ, സ്വകാര്യ യാത്ര വിമാനങ്ങൾക്കും വിലക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. കോവിഷീല്‍ഡ് വാക്സിന് ഖത്തർ അധികൃതർ അംഗീകാരം നൽകിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. വാക്സിൻ എടുത്തതിൻെറ സർട്ടിഫിക്കറ്റ് യാത്രക്കാരൻെറ കൈവശം ഉണ്ടായിരിക്കണം. ഏപ്രിൽ 25 മുതലാണ് പുതിയ തീരുമാനം …
സ്വന്തം ലേഖകൻ: കൊറോണ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പരിശോധനാ ശക്തമാക്കി. സുരക്ഷാ അധികാരികളുമായി സഹകരിച്ചാണ് വിമാനത്താവളങ്ങളിലേക്കും അതോറിറ്റിയുടെ കെട്ടിടങ്ങളിലേക്കും അതിന്റെ താമസ കേന്ദ്രങ്ങളിലേക്കുമുള്ള പരിശോധനാ പര്യടനം ശക്തമാക്കിയിരിക്കുന്നത്. തവക്കല്‍ന ആപ്പിലൂടെ താപനില അളക്കുന്നതിനും ആരോഗ്യനില പരിശോധിക്കുന്നതിനും സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍ സജജമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണ്ണമായും നടപ്പാക്കുകയും …