സ്വന്തം ലേഖകൻ: യുകെയിൽ “വിദേശ അവധി ആഘോഷ“ക്കുരുക്കിൽ സർക്കാർ; ഈ വേനൽക്കാലത്ത് ബ്രിട്ടീഷുകാർക്ക് വിദേശ അവധിദിനങ്ങൾ എങ്ങനെ ആസ്വദിക്കാമെന്നതിനെക്കുറിച്ച് കൂടുതൽ വിശദമായ പദ്ധതി തയ്യാറാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഒരു വിഭാഗം എംപിമാർ ആരോപിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ റോഡ്മാപ്പിൽ മെയ് 17 ന് മുമ്പ് അന്താരാഷ്ട്ര യാത്രകൾ അനുവദിക്കുന്നില്ല. ഈ മാസം …
സ്വന്തം ലേഖകൻ: കൊറോണ ചികിത്സയ്ക്കുള്ള ബഹുരാഷ്ട്ര മരുന്ന് കമ്പനി “റോഷെ” യുടെ ആന്റിബോഡി കോക്ടെയിലിനു സ്വിസ് സർക്കാർ അനുമതി നൽകി. ഹൈ റിസ്‌ക് വിഭാഗം രോഗികളിൽ കോവിഡ് തുടക്ക ലക്ഷണങ്ങളുടെ സമയത്തുതന്നെ ഈ മരുന്ന് എടുത്താൽ 81 % ഫലപ്രാപ്തിയുണ്ടെന്നു കണ്ടതിനെ തുടർന്നാണ് അനുമതി. ബാസൽ ആസ്ഥാനമായ “റോഷെ” അടുത്ത മാസം പകുതിയോടെ ആദ്യഘട്ടമായി 3000 …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണമന്ന നിബന്ധനയുമായി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രസീലില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്കും ക്വാറന്റീന്‍. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കഠിനമാക്കി ഒമാന്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു …
സ്വന്തം ലേഖകൻ: അവധിക്ക് നാട്ടിൽപോയി യാത്രാനിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് നടത്തുന്നു. കുവൈത്ത് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരവ് മുടങ്ങിയ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവരശേഖരണമെന്നു എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. യാത്രാനിയന്ത്രണങ്ങൾ കാരണം പ്രയാസത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റവും പുതിയ കണക്കുകൾ സഹിതം കുവൈത്ത് …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം. കോവിഡ് മുക്തര്‍ക്ക് ക്വാറന്റീന്‍ നടപടികളില്‍ ഇളവ്. പുതിയ നടപടികള്‍ ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍.പുറപ്പെടുന്ന രാജ്യത്തെ പ്രാദേശിക ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നു യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. പൊതുജനാരോഗ്യ മന്ത്രാലയമാണ് …
സ്വന്തം ലേഖകൻ: ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവർ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തിൽ ഹാജരാക്കണമെന്ന് വിവിധ വിമാന കമ്പനി അധികൃതർ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലോ അറബികിലോ ഉള്ള സർട്ടിഫിക്കറ്റുകളിൽ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം …
സ്വന്തം ലേഖകൻ: യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇന്ത്യയെയും ഉൾപ്പെടുത്തിയതോടെ ഈ മാസം 24 മുതൽ 30 വരെ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. 30നു ശേഷം സർവീസുകൾ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് …
സ്വന്തം ലേഖകൻ: പന്തുരുളും മുമ്പ് സൂപ്പർ ലീഗിന് മരണമണി; 6 പ്രീമിയർ ലീഗ് ക്ലബ്ബുകളും ടൂർണമെൻ്റിൽ കളിക്കില്ലെന്ന് ഉറപ്പായതോടെയാണിത്. സൂപ്പർ ലീഗിൽ ഉൾപ്പെട്ട ആറ് പ്രീമിയർ ലീഗ് ക്ലബ്ബുടമളും ഔദ്യോഗികമായി മത്സരത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായി സ്ഥിരീകരിച്ചു. പിൻമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ചെൽസി വ്യക്തമാക്കിയപ്പോൾ ഔദ്യോഗികമായി പിൻമാറിയ ആദ്യത്തെ ക്ലബ്ബായി മാഞ്ചസ്റ്റർ സിറ്റി മാറി. മറ്റ് …
സ്വന്തം ലേഖകൻ: ഫ്രാൻസിലെ ഷാർലി ഹെബ്ദോ മാഗസിൻ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം പാക്കിസ്ഥാൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. ഇതിനുവേണ്ടി ദിവസങ്ങളായി അക്രമാസക്ത സമരം തുടർന്ന തെഹ്രിക് ഇ ലെബ്ബായിക്(ടിഎൽപി) എന്ന തീവ്രപാർട്ടിയുമായി ഇമ്രാൻ ഭരണകൂടം ഉണ്ടാക്കിയ ഒത്തുതീർപ്പു ചർച്ചയിൽ പ്രമേയം അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇന്നലെ ദേശീയ അസംബ്ലിയിൽ …