സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യ നിരോധന സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാൻ യുഎഇയിലെ സ്ഥാപനങ്ങൾക്കു നൽകിയ സമയപരിധി ഈ മാസം 30ന് അവസാനിക്കും. നിയമലംഘകരെ കണ്ടെത്താൻ മേയ് ഒന്നു മുതൽ പരിശോധന ആരംഭിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പു നൽകി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ സംവിധാനത്തിൽ ഡെസിഗ്നേറ്റഡ് …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 42 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് വാക്സിൻ വിതരണം 40 കളിലുള്ളവർക്ക് നൽകുന്നത്, കഴിഞ്ഞ ആഴ്ച 44 വയസും അതിൽ കൂടുതലുമുള്ളവർക്ക് കുത്തിവയ്പ്പ് നൽകിത്തുടങ്ങിയിരുന്നു. ഇപ്പോൾ, 42 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും ജൂലൈ 1 ന് മുമ്പ് 42 വയസ്സ് തികയുന്നവർക്കും …
സ്വന്തം ലേഖകൻ: കോവിഡ് 19ന്‍റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. തിങ്കളാഴ്ച ൈവകിട്ട് പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ അമേരിക്കയെ സഹായിച്ചതുപോലെ തിരിച്ചും സഹായിക്കുമെന്ന് ബൈഡൻ ഉറപ്പുനൽകി. “’അമേരിക്കക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ഇന്ത്യ അവിടെയുണ്ടായിരുന്നു. ഇന്ത്യ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ക്വാറന്റീന്‍ നിർബന്ധമാക്കി സ്വിറ്റ്സർലന്‍ഡ്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഇന്ത്യയെ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയോ, ഇന്ത്യയിലേക്കുള്ള യാത്ര നിരോധിക്കുകയോ ചെയ്‌തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കടുത്ത കോവിഡ് നിയന്ത്രണ നടപടികൾ ഇന്ത്യയ്ക്ക് നേരിടേണ്ടിവരുമെന്നാണു സൂചന. …
സ്വന്തം ലേഖകൻ: വിസാ കാലാവധിയുള്ള 3,50,000 വിദേശികള്‍ രാജ്യത്ത് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം വിദേശ തൊഴിലാളികള്‍ക്ക് മടങ്ങി എത്താന്‍ കഴിയാത്തത് മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നതായി കമ്പനി ഉടമകള്‍ പരാതിപ്പെടുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നില്ല. ഇത് സ്വകാര്യ തൊഴില്‍ മേഖലയെ സാരമായി …
സ്വന്തം ലേഖകൻ: കോവിഡ് പ്രേട്ടോകോളിൽ ഖത്തർ മാറ്റംവരുത്തിയതോടെ ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. വാക്സിൻ എടുത്തവർക്കും ഇത് നിർബന്ധമാണ്. ഖത്തറിേലക്കുള്ള പുതിയ യാത്രാനിബന്ധനകൾ ഏപ്രിൽ 29 ദോഹ സമയം പുലർച്ചെ 12 മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 2.30) നിലവിൽ വരും. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ നാട്ടിൽ അവധിക്കു പോയി കുടുങ്ങിയ പ്രവാസികൾ ദുബൈ, ഒമാൻ, ബഹ്റൈൻ, നേപ്പാൾ, മാലദ്വീപ് വഴി 14 ദിവസത്തെ ക്വാറൻറീൻ അവിടെ പൂർത്തിയാക്കിയാണ് സൗദിയിൽ എത്തിയിരുന്നത്. ഇതിൽ ദുബൈയിൽ നിന്നുള്ള പ്രവേശനം നേരേത്ത സൗദി സർക്കാർ നിർത്തലാക്കിയിരുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് റദ്ദ് ചെയ്ത് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസും നീട്ടിവെച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയുമടക്കം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് …
സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ ലോകരാഷ്ട്രങ്ങൾ. ബ്രിട്ടനും അമേരിക്കയും യൂറോപ്യൻ യൂണിയനും സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങളും സഹായഹസ്തുവുമായി രംഗത്തെത്തിക്കഴിഞ്ഞു. ബ്രിട്ടനിൽനിന്നും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൺട്രേറ്ററുകളും അടങ്ങിയ ഷിപ്മെന്റ് ഞായറാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു. ഇത് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ഇതിന്റെ തുടർച്ചയായി കൂടുതൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് …
സ്വന്തം ലേഖകൻ: ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. 838 മീറ്റർ ആഴത്തിലായി കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ അറിയിച്ചു. അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. …