സ്വന്തം ലേഖകൻ: യുഎസ് സാമ്പത്തിക രംഗം തിരിച്ചുവരവിൻ്റെ പാതയിലെന്ന് സൂചന; വാക്‌സിനേഷന്റെ വരവോടെ തൊഴിലില്ലായ്മ നിരക്കിലും കാര്യമായി കുറവുണ്ടായതായാണ് കണക്കുകൾ. സര്‍ക്കാര്‍ ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ ഉപഭോക്തൃ ചെലവ് വർധിച്ചതോടെ എയര്‍ബസ്, ഫെയ്സ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിയില്‍ കാര്യമായ വ്യത്യാസം കണ്ടു തുടങ്ങി. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കഴിഞ്ഞ പാദത്തില്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഇറാനും തമ്മില്‍ സുഹൃദ് ബന്ധത്തിന് കളമൊരുങ്ങുന്നു. ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖതിബ്‌സാദേ പറഞ്ഞു. ‘ചര്‍ച്ചകളിലൂടേയും ക്രിയാത്മകമായ കാഴ്ചപ്പാടുകളിലൂടേയും ഇറാനിനും സൗദി അറേബ്യയ്ക്കുമിടയില്‍ പുതിയ അധ്യായം തുറക്കാനാകും,’ ഖതിബ്‌സാദേ പറഞ്ഞു. ആത്യന്തികമായി …
സ്വന്തം ലേഖകൻ: പുതിയ തൊഴിൽനിയമം വിശദമായി ചർച്ചചെയ്ത് വിവിധ അധികാരികൾ അവലോകനം ചെയ്തശേഷം പരിഗണനക്കായി മന്ത്രിസഭയിലേക്ക് അയക്കുമെന്നും മൂന്നു മാസത്തിനകം നിലവിൽ വരുമെന്നും തൊഴിൽമന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി ബാെവെൻ. ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനകാര്യം, വാണിജ്യം, വ്യവസായം, നിക്ഷേപം, നീതി, നിയമകാര്യം, തൊഴിൽ എന്നീ മന്ത്രാലയങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തിയ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തിലാണു പുതിയ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍-അല്‍ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണു മാറ്റങ്ങള്‍ വരുത്തിയത്. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷന് എത്തുന്നവരുടെ മൊബൈല്‍ ഫോണിലെ ഇഹ്‌തെറാസ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. സര്‍ക്കാര്‍ പൊതുമേഖലയില്‍ നിന്നും 6,127 വിദേശികളെ സര്‍വീസില്‍ നിന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ 1,840 വിദേശികളെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം. ഘട്ടംഘട്ടമായി സര്‍ക്കാര്‍ മേഖലയില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടൻ ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുന:രാരംഭിക്കും. ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നത്. ഡൽഹി, മുംബൈ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്കാണു മേയ് ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ സുദീർഘമായ ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ അവസാനത്തേതാണിത്. പരസ്പരം തീരുവകൾ ഒഴിവാക്കിയുള്ള സ്വതന്ത്രവ്യാപാരക്കരാറിന് അംഗീകാരം ലഭിച്ചതു വ്യാപാര പങ്കാളിയായും സഖ്യരാഷ്ട്രമായും ഇയുവുമായി പുതിയ ബന്ധത്തിനു സുസ്ഥിരത നൽകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അഞ്ചിനെതിരെ 660 വോട്ടുകൾക്കാണ് …
സ്വന്തം ലേഖകൻ: ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുവാൻ കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയ ഏപ്രിൽ 27 ബുധനാഴ്ച രാത്രി 8 മണിക്ക് (ടെക്സസ്) യുഎസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ബൈഡൻ തന്റെ നേട്ടങ്ങൾ അക്കമിട്ടു വിശദീകരിച്ചത്. ഓരോ …
സ്വന്തം ലേഖകൻ: ഇരട്ടമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (B.1.617) 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. കോവിഡിന്റെ രണ്ടാം വരവിൽ ഏറെ വ്യാപനശേഷിയുള്ള ഈ ഇനമാണ് കൂടുതൽ കാണപ്പെടുന്നത്. കഴിഞ്ഞയാഴ്ച 57 ലക്ഷം പേരാണ് ലോകമെങ്ങും കോവിഡ് പോസിറ്റീവായുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ (21,72,063) ഇന്ത്യയിലാണ്. യുഎസാണ് രണ്ടാമത്– 406,001. …