1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടുജോലിക്കാരെ നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടുന്ന സൈബർ സംഘങ്ങളെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.വ്യാജ വിലാസവും ബാങ്ക് അക്കൗണ്ടും കാണിച്ചാണ് ഇന്റർനെറ്റ് വഴിയുള്ള പരസ്യവും പണാപഹരണവും.

ആവശ്യമുള്ളവർക്കു വീട്ടുജോലിക്കാരെ നൽകാമെന്നാണ് വെബ് സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൽകുന്ന വാഗ്ദാനം. പ്രമുഖ കമ്പനികളുടെ പേരിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പരസ്യത്തിൽ കാണിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാനാണ് സ്പോൺസർമാരോട് ആവശ്യപ്പെടുന്നത്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരായി കരാർ രൂപപ്പെടുത്തുകയോ പണം കൈമാറുകയോ ചെയ്യരുതെന്ന് അബൂദാബി പൊലീസ് വ്യക്തമാക്കി.

വിശ്വാസം വരുത്താനായി യുഎഇയിലെ പ്രമുഖ കമ്പനികളുടെ പേര് വ്യാജ റിക്രൂട്ടിങ് സംഘം ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. പണാപഹരണത്തിനു പലതരം മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ പുതിയ തന്ത്രം മാത്രമാണിതെന്നും വഞ്ചിതരാകാതിരിക്കാൻ യുഎഇയിലെ ഔദ്യോഗിക കാര്യാലയങ്ങൾ വഴി മാത്രം വീട്ടുജോലിക്കാരെ കൊണ്ടുവരാവൂ എന്നും പൊലീസ് അറിയിച്ചു.

കുറഞ്ഞ നിരക്കിൽ വീട്ടുജോലി ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെ ആശ്രയിക്കുന്നത് അപകടകരമാണ്. മുൻകൂർ പണം ആവശ്യപ്പെടുന്ന ഇത്തരം സൈറ്റുകൾ പിന്നീട് അപ്രത്യക്ഷമാകും. യുഎഇയിൽ ഗാർഹിക ജോലിക്കാരുടെ നിയമനം മാർച്ച് മുതൽ പൂർണമായും തദ്ബീർ കേന്ദ്രങ്ങൾ വഴിയാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.