1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2021

സ്വന്തം ലേഖകൻ: ഞായറാഴ്ച മിനിയാപൊലീസ് നഗരത്തില്‍ ഒരു ട്രാഫിക് ചെക്കിങ്ങിനിടെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 20കാരനായ കറുത്ത വർഗക്കാരൻ മരിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ തെരുവില്‍ അക്രമാസാക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്കു വെടിവച്ചു.

പൊലീസുമായി ഏറ്റുമുട്ടിയ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ മുന്‍ മിനാപൊലിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറക് ചൗവിന്റെ വിചാരണയുടെ 11–ാം ദിവസത്തിന് മണിക്കൂറുകള്‍ക്കു മുൻപാണു ബ്രൂക്ലിന്‍ സെന്ററില്‍ പ്രതിഷേധം ആരംഭിച്ചത്.

ഞായറാഴ്ച രാത്രി ബ്രൂക്ലിന്‍ സെന്റര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പുറത്തു പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ ബുള്ളറ്റുകളും കെമിക്കല്‍ ഏജന്റും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ചിലര്‍ പാറകള്‍, മാലിന്യ സഞ്ചികള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ പൊലീസിനു നേരെ എറിഞ്ഞു. ബ്രൂക്ലിന്‍ സെന്റര്‍ മേയര്‍ രാവിലെ 6 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു. തിങ്കളാഴ്ച സ്‌കൂള്‍ക്ക് അവധി നല്‍കി.

ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ കാര്‍ വലിച്ചിഴച്ചു മാറ്റിയതിനു ശേഷം ഡ്രൈവറെ അറസ്റ്റ്‌ചെയ്യാന്‍ വാറണ്ട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെടിവയ്പ് ഉണ്ടായത്. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇയാള്‍ വീണ്ടും കാര്‍ ഓടിച്ചു പോകാനും പൊലീസ് ഉദ്യോഗസ്ഥനെ ഇടിപ്പിക്കാനും ശ്രമിച്ചുവത്രേ. തുടര്‍ന്നാണ്, ഒരു ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ചീഫ് ഗാനോണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.