സ്വന്തം ലേഖകൻ: യുകെ മലയാളി മെറീനാ ജോസഫ് (46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയാണ്. ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടർന്ന് വെള്ളിയാഴ്ച മെറീന ബ്ലാക്ക്പൂൾ ജിപിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സ തുടരുമ്പോൾ ജിപിയിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്നു പ്രസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടർച്ചയായി …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും പതിവാകുന്നു. ഇക്കഴിഞ്ഞ വ്യാഴ്ച ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്നും ഡൽഹിക്ക് ഉച്ചക്ക് 1.15 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ നമ്പർ: 112 ഫ്‌ളൈറ്റ് മണിക്കൂറുകളോളം വൈകുമെന്ന അറിയിപ്പിന് ശേഷം റദ്ദാക്കേണ്ടി വന്നു. കേരളത്തിലേക്ക് ഉൾപ്പടെ കണക്ഷൻ ഫ്‌ളൈറ്റുകളിൽ യാത്രക്കാരിൽ പലരും ഇപ്പോഴും ലണ്ടനിൽ തുടരുകയാണ്. പലർക്കും …
സ്വന്തം ലേഖകൻ: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാരന്‍ ആവശ്യപ്പെട്ടാല്‍ തൊഴിലുമട എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമവിദഗ്ധര്‍. പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള അനുഭവസാക്ഷ്യപത്രത്തിന് അര്‍ഹതയില്ലെന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകം പ്രസ്താവിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യുഎഇയിലെ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളുടെ ചട്ടങ്ങള്‍ സംബന്ധിച്ച് 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ …
സ്വന്തം ലേഖകൻ: വേനൽ ചൂട് വർദ്ധിച്ചതോടെ 5 ഇനം സാധന സാമഗ്രികൾ കാറുകളിൽ സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മിക്ക പ്രദേശങ്ങളിലും വേനൽചൂട് 50 ഡിഗ്രിയോളം ഉയർന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസർ, ലൈറ്ററുകൾ, പോർട്ടബിൾ ചാർജറുകൾ. ഗ്യാസ് കംപ്രസ് ചെയ്ത കുപ്പികൾ എന്നിവ …
സ്വന്തം ലേഖകൻ: കോഴിക്കോട് വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രത്തിൽ എത്തുന്നവർക്ക് കൂടുതൽ നിബന്ധനകൾ എത്തിയത് സൗദി പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ഫാമിലി, വിസിറ്റിങ് വീസകൾ ഉൾപ്പടെയുള്ളവയ്ക്ക് സ്റ്റാംപിങ് വിഎഫ്എസ് കേന്ദ്രങ്ങളിലൂടെ ആണ് നടക്കുന്നത്. കേരളത്തിൽ ഏക കേന്ദ്രം കൊച്ചിയിൽ ആയിരുന്നു. പിന്നീട് ഒരെണ്ണം കൂടി കോഴിക്കോട് തുടങ്ങുകയായിരുന്നു. കൊച്ചിയിലെ വലിയ തിരക്ക് കണക്കിലെടുത്താണ് കോഴിക്കോടും ഇത്തരത്തിലുള്ള ഒരു …
സ്വന്തം ലേഖകൻ: കണ്ണൂരിൽനിന്ന് ദോഹയിലേക്കുള്ള യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച രാത്രി 7.40ന് കണ്ണൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 773 വിമാനം മണിക്കൂറുകൾ വൈകി ഞായറാഴ്ച രാവിലെ 6.30നായിരുന്നു പറന്നുയർന്നത്. വിമാനം വൈകി, പുലർച്ച രണ്ടു മണിയോടുകൂടി മാത്രമേ പുറപ്പെടൂവെന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിരുന്നെങ്കിലും പിന്നെയും വൈകി വിമാനം ഞായറാഴ്ച രാവിലെയാണ് പറന്നത്. രാത്രി …
സ്വന്തം ലേഖകൻ: ഇന്ത്യ യങ് പ്രൊഫഷനല്‍സ് സ്‌കീമിലേക്കുള്ള 2023 ലെ രണ്ടാം ബാലറ്റ് തീയതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 25 ന് ആരംഭിക്കുന്ന ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ താമസം, പഠനം, ജോലി കണ്ടെത്തൽ മുതലായ കാര്യങ്ങൾക്ക് അനുവാദം ലഭിക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള ബിരുദം ഉള്ള ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ ലണ്ടൻ നഗരയാത്രകൾ സാധ്യമാക്കിയിരുന്ന ട്രാവൽ കാർഡുകൾ നിർത്തലാക്കുന്നു. ലണ്ടൻ ട്യൂബ്, ട്രാം, ബസ് സർവീസുകളിൽ സൗജന്യ നിരക്കിൽ യാത്രകൾ സാധ്യമാക്കിയിരുന്ന ഡെയ്ലി പേപ്പർ ട്രാവൽ കാർഡുകൾ നിർത്തലാക്കുമെന്ന് ഡപ്യൂട്ടി മേയർ സെബ് ഡാൻസ് സർക്കാരിനെ അറിയിച്ചു. 40 ദശലക്ഷം പൗണ്ടിന്റെ കരാറാണ് ഇതിനായി സർക്കാരുമായി ഉണ്ടായിരുന്നത്. നഗരയാത്രയ്ക്കായി എത്തുന്നവർക്ക് ഇനി …
സ്വന്തം ലേഖകൻ: വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ വേണ്ടി പുതിയ ഓഫർ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ‘മിഷന്‍ ഇംപോസിബിളി’ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം ആണ് ഒരുക്കുന്നത്. ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ …
സ്വന്തം ലേഖകൻ: ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കുടുംബവീസയിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വീസ പുതുക്കി നൽകും. ഇവരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. മരണംദിവസം , വിവാഹമോചന തീയതി എന്നിവ കണക്കാക്കിയാണ് വീസ കാലാവധി നിശ്ചയിക്കുക എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, …