1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മമ്മൂട്ടി ഒറ്റക്കണ്ണന്‍,മോഹന്‍ലാല്‍ ഒറ്റച്ചെവിയനും; ഓണം പൊടിപൊടിക്കും
മമ്മൂട്ടി ഒറ്റക്കണ്ണന്‍,മോഹന്‍ലാല്‍ ഒറ്റച്ചെവിയനും; ഓണം പൊടിപൊടിക്കും
മമ്മൂട്ടി ഒറ്റക്കണ്ണനായും മോഹന്‍ലാല്‍ ഒറ്റച്ചെവിയനുമായാണ് ഇക്കുറി ഓണത്തിനെത്തുക. ജോഷിയുടെ ഓണച്ചിത്രമായ ‘റണ്‍ബേബി റണ്ണി’ലാണ് മോഹന്‍ലാല്‍ ഒരു ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായ വേണു എന്ന കഥാപാത്രമായെത്തുന്നത്. സച്ചി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അമലാ പോളാണ് നായിക. ടെലിവിഷന്‍ ക്യാമറമാന്റെ റോളിലാണ് മോഹന്‍ലാല്‍. മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമായ ‘ജവാന്‍ ഓഫ് വെള്ളിമല’യില്‍ മമ്മൂട്ടി ഒരു കണ്ണിന് …
വേതന വര്‍ധന ആവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍
വേതന വര്‍ധന ആവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍
ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മ്മാതാക്കളും ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരും തമ്മിലുണ്ടാക്കിയ വേതന കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കരാര്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യമായി ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്. നാളെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. മൂന്ന് വര്‍ഷം മുമ്പ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ചലച്ചിത്രസാങ്കേതിക …
കൊച്ചി മെട്രോ ശ്രീധരനുമായി സഹകരിച്ച് നടപ്പാക്കും: മുഖ്യമന്ത്രി
കൊച്ചി മെട്രോ ശ്രീധരനുമായി സഹകരിച്ച് നടപ്പാക്കും: മുഖ്യമന്ത്രി
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം ഇ ശ്രീധരനുമായി സഹകരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല. ഈ മാസം പത്തിന് നടക്കുന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്തും. എമര്‍ജിംഗ് കേരള പരിപാടിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ …
ബാലികയെ അമ്മ ഭിക്ഷാടന മാഫിയയ്ക്ക് വിറ്റു
ബാലികയെ അമ്മ ഭിക്ഷാടന മാഫിയയ്ക്ക് വിറ്റു
ബാലികയെ അമ്മ ഭിക്ഷാടന മാഫിയയ്ക്ക് വിറ്റു. അമ്പലപ്പുഴ സ്വദേശിനി രാജലക്ഷ്മിയാണ് ഏഴ് വയസ്സുകാരിയായ മകളെ ഭിക്ഷാടന സംഘത്തിന് കൈമാറിയത്. കുട്ടിയുമായി ഭിക്ഷാടനം നടത്തിയിരുന്ന കൊല്ലം കുണ്ടറ സ്വദേശിനി ശോഭനയെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ശോഭനയക്ക് മകളെ വളര്‍ത്താന്‍ കൊടുത്തതാണെന്നായിരുന്നു മറുപടി. ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ചൈല്‍ഡ് ഹോം പ്രവര്‍ത്തകര്‍ക്ക് …
ചെക്‌പോസ്റ്റുകളില്‍ വന്‍തോതില്‍ നികുതി ചോര്‍ച്ച
ചെക്‌പോസ്റ്റുകളില്‍ വന്‍തോതില്‍ നികുതി ചോര്‍ച്ച
സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകളില്‍ വന്‍തോതില്‍ നികുതി ചോര്‍ച്ച നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 150 കോടിയോളം രൂപയാണ് പ്രത്യക്ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ പ്രതിവര്‍ഷം നഷ്ടമാകുന്നത്. വിജിലന്‍സ് വകുപ്പ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ചരക്കുകടത്തിലിനു പുറമെ ചെക്ക് പോസ്റ്റുകള്‍ വഴി നിയമവിധേനയെന്ന് തോന്നിപ്പിക്കുന്ന ചരക്കുനീക്കങ്ങളിലും വന്‍വെട്ടിപ്പാണ് നടക്കുന്നത്. കടത്തുന്ന ചരക്കിന്റെ മൂന്നില്‍ …
യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണല്‍ ഇലക്ഷന്‍ ജൂലൈ 29 ന് റെഡ്ഡിങ്ങില്‍
യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണല്‍ ഇലക്ഷന്‍ ജൂലൈ 29 ന് റെഡ്ഡിങ്ങില്‍
യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണല്‍ ഇലക്ഷന്‍ ജൂലൈ 29 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് റെഡ്ഡിങ്ങ് സന്‍ സ്ട്രീറ്റ്‌ യൂത്ത്‌ ആന്‍ഡ്‌ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.പൊതുയോഗത്തില്‍ അംഗ സംഘടനകളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടവര്‍ പങ്കെടുക്കും. വിലാസം SUN STREET YOUTH & COMMUNITY CENTRE, SUN STREET, READING, RG1 3JX
കൊച്ചി മെട്രോ: നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ചിദംബരം
കൊച്ചി മെട്രോ: നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ചിദംബരം
കൊച്ചി മെട്രോയുടെ പണി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമതിയുടെ യോഗ തീരുമാനം വിശദീകരിച്ച് ദില്ലിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെയാണ് അംഗീകാരം നല്‍കിയത്.
കൊച്ചി മെട്രോ: മുഴുവന്‍ കരാറും വേണമെന്ന് ശ്രീധരന്‍
കൊച്ചി മെട്രോ: മുഴുവന്‍ കരാറും വേണമെന്ന് ശ്രീധരന്‍
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കണമെന്ന് ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി കെവി തോമസിനോടാണ് ശ്രീധരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം കെവി തോമസിനെ അറിയിച്ചു. കൊച്ചി മെട്രോയുടെ മുഴുവന്‍ കരാറും ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. അതേസമയം ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ കൊച്ചി മെട്രോയുടെ …
ചെന്നിത്തലക്ക് വധഭീഷണി; പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി
ചെന്നിത്തലക്ക് വധഭീഷണി; പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ചെന്നിത്തലയെ വധിക്കാന്‍ രണ്ടുപേരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സന്ദേശം. ദില്ലിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇതിന്റെ സന്ദേശം ലഭിച്ചത്. വധഭീഷണി ലഭിച്ച സാഹചര്യത്തെ തുടര്‍ന്ന് ചെന്നിത്തലയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ഒളിംപിക്‌സിന് ഇന്ത്യന്‍ റിലേ ടീം ഇല്ല
ഒളിംപിക്‌സിന് ഇന്ത്യന്‍ റിലേ ടീം ഇല്ല
ലണ്ടന്‍ ഒളിംപിക്‌സിന് ഇന്ത്യന്‍ റിലെ ടീം ഇല്ല. ഇന്ത്യ സെലക്ഷന്‍ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 4X400 മീറ്റര്‍ റിലേ ടീമിന് യോഗ്യതാമാര്‍ക്ക് മറികടക്കാനാവാതെ വന്നതോടെയാണ് ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിനി ജോസ്, അശ്വനി അക്കുഞ്ചി, മന്‍ദീപ് കൗര്‍ എന്നിവര്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ പരാജയപ്പെട്ട് വിലക്കുനേരിടുന്നതിനാല്‍ ഇന്ത്യന്‍ വനിതകള്‍ …