1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ ഫൈസര്‍ വാക്‌സിനും സൗജന്യമായി ലഭിക്കും
ദുബായ് സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ ഫൈസര്‍ വാക്‌സിനും സൗജന്യമായി ലഭിക്കും
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇ ഭരണകൂടം നടപ്പിലാക്കുന്ന സൗജന്യ വാക്‌സിനേഷന്‍ ക്യാംപയിന് പിന്തുണയുമായി ദുബായിലെ സ്വകാര്യ ആശുപത്രികളിലും. വാക്‌സിനുകളില്‍ ചെലവ് കൂടിയ ഫൈസര്‍-ബയോണ്‍ടെക് വാക്സിന്റെ ഒന്നും രണ്ടും ഡോസുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ സ്വകാര്യ ആശുപത്രികള്‍. വാക്‌സിന് അര്‍ഹരായ 100 ശതമാനം പേര്‍ക്കും അത് ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നടപടിക്ക് …
എംബസികളുടെ വ്യാജ വെബ്സൈറ്റുമായി തട്ടിപ്പുകാർ; യാത്രാ വിലക്കിൽ കുടുങ്ങിയവർ ജാഗ്രത
എംബസികളുടെ വ്യാജ വെബ്സൈറ്റുമായി തട്ടിപ്പുകാർ; യാത്രാ വിലക്കിൽ കുടുങ്ങിയവർ ജാഗ്രത
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് മൂന്ന് മാസമായി തുടരുന്ന സാഹചര്യത്തില്‍ ഇതു മുതലെടുത്ത് തട്ടിപ്പുകാര്‍ വീണ്ടും തല പൊക്കുന്നു. യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയവരെ ലക്ഷ്യമിട്ട് വ്യാജ ഓൺലൈൻ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതായി പരാതി. ഡൽഹിയിലെ യുഎഇ എംബസിയുടെ വ്യാജ സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ്. യുഎഇയിലേക്ക് മടങ്ങാൻ …
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് 7 വരെ സര്‍വീസിലെന്ന് എമിറേറ്റ്‌സ്
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് 7 വരെ സര്‍വീസിലെന്ന് എമിറേറ്റ്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ആഗസ്റ്റ് ഏഴു വരെ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ഉന്നയിച്ച അന്വേഷണങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ആഗസ്ത് രണ്ടു …
കോവിഡ്​ രോഗമുക്​തി നേടിയവർക്ക് ഒരു ഡോസ്​ വാക്​സിൻ നയം തിരുത്തി സൗദി; ഇനി 2 ഡോസ്
കോവിഡ്​ രോഗമുക്​തി നേടിയവർക്ക് ഒരു ഡോസ്​ വാക്​സിൻ നയം തിരുത്തി സൗദി; ഇനി 2 ഡോസ്
സ്വന്തം ലേഖകൻ: കോവിഡ്​ രോഗമുക്​തി നേടിയവർ ഒരു ഡോസ്​ വാക്​സിൻ സ്വീകരിച്ചാൽ മതി എന്ന നയം തിരുത്തി സൗദി ആരോഗ്യ മന്ത്രാലയം. ഇങ്ങനെയുള്ളവർക്ക്​ രണ്ടാമത്തെ ഡോസും സ്വീകരിക്കാം എന്നാണ്​ പുതിയ നയം. ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത വൈറസുകളുടെ ആക്രമണങ്ങളിൽ നിന്ന്​ കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നതിന്​ രണ്ട്​ ഡോസുകൾ കൂടുതൽ ഫലപ്രദമാണന്ന കണ്ടെത്തലുകളെത്തുടർന്നാണ്​ പുതിയ തീരുമാനം. ഇത്തരക്കാർക്ക്​ …
ഒമാനിൽ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വാക്​സിൻ നിർബന്ധമാക്കാൻ നീക്കം; ലോക്ക്ഡൗൺ സമയം മാറ്റി
ഒമാനിൽ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വാക്​സിൻ നിർബന്ധമാക്കാൻ നീക്കം; ലോക്ക്ഡൗൺ സമയം മാറ്റി
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുസ്​ഥലങ്ങളിൽ പ്രവേശിക്കുന്നതിന്​ കോവിഡ്​ വാക്​സിനേഷൻ നിർബന്ധമാക്കുന്നത്​ ആലോചനയിൽ. ഇതിന്​ പുറമെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും ഒമാനിലേക്കും രാജ്യത്തിന്​ പുറത്തേക്കുമുള്ള യാത്രക്കും വാക്​സി​നെടുക്കൽ നിർബന്ധമാക്കുന്നത്​ സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും സുപ്രീം കമ്മിറ്റി വ്യാഴാഴ്​ച അറിയിച്ചു. രോഗപ്രതിരോധ കുത്തിവെപ്പ്​ വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം. വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്​ഡൗൺ …
ഓഗസ്റ്റ് 16 മുതൽ പിങ്ഡെമിക്കിൽ നിന്ന് ആശ്വാസം നൽകുന്ന തീരുമാനവുമായി യുകെ; ഇയു, യുഎസ് യാത്രക്കാർക്ക് ക്വാറൻ്റീൻ ഇളവിനും സാധ്യത
ഓഗസ്റ്റ് 16 മുതൽ പിങ്ഡെമിക്കിൽ നിന്ന് ആശ്വാസം നൽകുന്ന തീരുമാനവുമായി യുകെ; ഇയു, യുഎസ് യാത്രക്കാർക്ക് ക്വാറൻ്റീൻ ഇളവിനും സാധ്യത
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 16 മുതൽ പിങ്ഡെമിക്കിൽ നിന്ന് ആശ്വാസം നൽകുന്ന തീരുമാനവുമായി യുകെ. ഓഗസ്റ്റ് 16 മുതൽ “പിംഗ്” ചെയ്യപ്പെട്ടവർ പൂർണ്ണമായി വാക്സിനേഷൻ ലഭിച്ചവരാണെങ്കിൽ ഐസോലേഷൻ ഒഴിവാക്കാൻ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. കോവിഡ് പോസിറ്റീവാകുന്ന ഒരാളുമായി സമ്പർക്കം പുലർത്തിയ ഇരട്ട ഡോസ് ലഭിച്ച ആളുകൾ ഇനി മുതൽ ഐസോലേഷനിൽ പോകേണ്ടതില്ലെന്ന് സർക്കാർ ഇതിനകം …
യുകെ കോടതിയ്ക്ക് വിജയ് മല്യ പാപ്പരായെങ്കിലും സ്വത്തുകൾ കണ്ടെത്താനാകാതെ കുഴങ്ങി ബാങ്കുകൾ
യുകെ കോടതിയ്ക്ക് വിജയ് മല്യ പാപ്പരായെങ്കിലും സ്വത്തുകൾ കണ്ടെത്താനാകാതെ കുഴങ്ങി ബാങ്കുകൾ
സ്വന്തം ലേഖകൻ: വായ്പാ തട്ടിപ്പ് നടത്തി നാടു വിട്ട വിജയ് മല്യ പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതി അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു. കിങ്ഫിഷറിൻെറ യുകെക്ക് വെളിയിലെ സ്വത്തുക്കൾ ഉൾപ്പെടെ കണ്ടുകെട്ടാൻ ഇത് സഹായകരമാകുമെങ്കിലും സ്വത്തുക്കൾ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ബാങ്കുകളെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള മല്യയുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ബ്രിട്ടീഷ് കോടതി ഇടപെടൽ സഹായകരമാകും. എന്നാൽ ഇവയിൽ പലതും …
പ്രതിഷേധക്കാർക്ക് വഴങ്ങി ഓസ്ട്രേലിയ; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ
പ്രതിഷേധക്കാർക്ക് വഴങ്ങി ഓസ്ട്രേലിയ; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഓസ്ട്രേലിയയിൽ കൂടുതൻ ഇളവുകൾ. ജൂലൈ 15 ന് ഏര്‍പ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളിലും ബുധനാഴ്ച മുതല്‍ അയവ് വരുത്തുമെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിക്ടോറിയയിലെ 50 ലക്ഷം ജനങ്ങളെ വീടുവിട്ട് പുറത്ത് പോകാന്‍ അനുവദിക്കുമെന്നും സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. …
ദുബൈയിൽ യാത്രയ്ക്കായി ഇനി അതിവേഗ റോപ്​വേ; മണിക്കൂറിൽ 45 കിമീ വേഗം
ദുബൈയിൽ യാത്രയ്ക്കായി ഇനി അതിവേഗ റോപ്​വേ; മണിക്കൂറിൽ 45 കിമീ വേഗം
സ്വന്തം ലേഖകൻ: ഗതാഗത മേഖലയിൽ റോപ് വേ പദ്ധതിയുമായി ദുബായ്. ഇതുസംബന്ധിച്ച കരാറിൽ ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുമായി ആർടിഎ ഒപ്പുവച്ചു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. ഉരുക്കുവടത്തിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ പോഡുകൾക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗമുണ്ടാകും. പൂർണമായും ഓ​ട്ടോമാറ്റിക്​ ആയ ഡ്രൈവർരഹിത രീതിയാണിത്​. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള​ ധാരണാപത്രമാണ്​ ഒപ്പുവച്ചിരിക്കുന്നത്​. …
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം യാത്രാ വിലക്കുമായി സൗദി
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം യാത്രാ വിലക്കുമായി സൗദി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, …