ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മറ്റി അംഗങ്ങളില്‍ നിലവിലെ പലിശ നിരക്കായ 0.5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ ഒരാള്‍ മാത്രമാണ് പിന്തുണ നല്‍കിയത്. മോണിറ്ററി പോളിസികള്‍ നിര്‍ണയിക്കുന്ന കമ്മറ്റിയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്.
ചാനല്‍ ടണലില്‍ അപകടങ്ങള്‍ ഉണ്ടായി ജീവഹാനി നടക്കാതിരിക്കാന്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ചാനല്‍ ടണലില്‍ എന്തൊക്കെയാണ് സ്വീകരിക്കേണ്ട നടപടികളെന്നും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
ആദ്യ ഓവറില്‍ മൂന്നാം പന്തില്‍ തന്നെ ക്രിസ് റോജേഴ്‌സിനെ(0) ബ്രോഡ് പുറത്താക്കി. ക്യാപ്റ്റന്‍ കുക്കാണ് ക്യാച്ച് എടുത്തത്. അതേ ഓവറിലെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തിനെക്കൂടി പുറത്താക്കി ബ്രോഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഓസീസിന്റെ പതനം തുടങ്ങി.
സൗദി അറേബ്യയില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആസിറിലുള്ള ഭീകര വിരുദ്ധ സേനാ ക്യാമ്പിനകത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്.
കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടി മേക്കല്‍ കുടുംബാംഗമായ മനോജ് 2002ലായിരുന്നു യുകെയില്‍ എത്തിയത്. കുടുംബവുമായി മനോജ് അത്ര നല്ല രസത്തില്‍ അല്ലെന്നാണ് ലഭിക്കുന്ന വിവരം. മനോജിന്റെ ഫഌറ്റിന്റെ സമീപത്തുള്ള മലയാളികളുമായി പോലും മനോജിന് ബന്ധമുണ്ടായിരുന്നില്ല.
അതേസമയം, രാജ്യവ്യാപകമായി പാസ്പോര്‍ട്ട് അപേക്ഷകളിലെ പോലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ബംഗലൂരുവില്‍ നവംബറില്‍ ഇതിന് തുടക്കമിടാനാണ് ആലോചിക്കുന്നത്.
മറ്റൊരു രാജ്യത്ത് പോകുമ്പോള്‍ കാര്യക്ഷമമായ ആശയവിനിമയത്തിന് അത്യാവശ്യം ചില വാക്കുകള്‍ പഠിച്ചിരിക്കേണ്ടതാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 65 ശതമാനം ആളുകളും കരുതുന്നു.
ലാപ്‌ടോപ്പിനെ സ്മാര്‍ട്ട്‌ഫോണ്‍ കവച്ചുവെയ്ക്കുന്നത് നിര്‍ണായകമായ നിമിഷമാണെന്ന് ഓഫ്‌കോം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷുകാര്‍ 1.2 ബില്യണ്‍ സെല്‍ഫി ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31 ശതമാനം ബ്രിട്ടീഷുകാരും അവരുടെ ചിത്രം സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
നരേന്ദ്ര മോഡിയുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് ഇപ്പോള്‍ ഐഒഎസിലും. ഐട്യൂണ്‍സില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മൊബൈല്‍ ആപ്പുള്ളത്.
ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ചൗധരിയും ഈസ്റ്റ് ലണ്ടനിലുള്ള മുഹമ്മദ് മിസാനൂര്‍ റഹ്മാനും ഇസ്ലാമിക് സ്‌റ്റേറ്റിന് അനുകൂലമായ രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം. മെട്രൊപൊളീറ്റന്‍ പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രൊസിക്യൂട്ടറുടെ നടപടി.