സ്വന്തം ലേഖകൻ: അഫ്ഗാനിലെ സേനാ പിന്‍മാറ്റം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നും ജീവൻ രക്ഷാർഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജർക്ക് കാനഡയിൽ അഭയം നൽകുമെന്ന് കനേഡിയൻ സർക്കാർ വെളിപ്പെടുത്തി. ന്യൂയോർക്കിൽ ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് കാനഡ ഈ ഉറപ്പു നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു …
സ്വന്തം ലേഖകൻ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനം. കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കി. രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി …
സ്വന്തം ലേഖകൻ: അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നടപടികളുമായി താലിബാൻ. കീഴടക്കുന്ന പ്രവശ്യകളിലെ ജയിലുകളിൽ നിന്ന് താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു. സർക്കാരും സൈന്യവും പിന്മാറിയതോടെയാണ് നീക്കം എളുപ്പമായത്. കാണ്ഡഹാർ സെൻട്രൽ ജയിൽ പിടിച്ചെടുത്തതിന് പിന്നാലെ തടവുകാരെ മോചിപ്പിച്ചിരുന്നു. ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഐഎസിൽ ചേരാൻ …
സ്വന്തം ലേഖകൻ: യുഎഇയില്‍ വീണ്ടും തൊഴില്‍ തട്ടിപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യുവാക്കളാണ് വ്യാജ കമ്പനിയുടെ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ദുരിതത്തിലായത്. ആകര്‍ഷകമായ തൊഴിലുകള്‍ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് സംഘം തട്ടിയത്. തട്ടിപ്പിനിരയായ ആറ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുബായ് പൊലീസില്‍ പരാതി നല്‍കിയതായും സമയം റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിലെ ഒരു സെക്യൂരിറ്റി കമ്പനിയുടെ പേരില്‍ …
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ് 2ല്‍ പേരും മറ്റ് വിവരങ്ങളും മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ പൂര്‍ത്തിയായതായും സേവനം ഉടന്‍ ലഭ്യമാവുമെന്നും ഫസ്റ്റ് ലഫ്റ്റനന്റ് അലി അല്‍ ഇദ്രൂസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ …
സ്വന്തം ലേഖകൻ: യുകെ മലയാളികൾക്ക് ഓണ സമ്മാനമായി കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് മൂന്ന് വിമാന സർവീസ്. ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറിയതോടെയാണ് പ്രതിവാര വിമാന സർവീസ് ഈ മാസം 22 മുതൽ ആഴ്ചയിൽ മൂന്നായി മാറുന്നത്. ഈ മാസം 18 നാണ് ആദ്യ ലണ്ടൻ – കൊച്ചി വിമാന സർവീസ്. …
സ്വന്തം ലേഖകൻ: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. കാബിനറ്റ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും. കാബൂളിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തും. കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് …
സ്വന്തം ലേഖകൻ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കി. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ …
സ്വന്തം ലേഖകൻ: താലിബാൻ ഭീകരര്‍ കാബൂള്‍ നഗരം കൈയ്യടക്കിയതിനു പിന്നാലെ അഫ്ഗാൻ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭൂതപൂര്‍മായ തിരക്ക്. വിമാനത്താവളത്തിലെ സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ജനങ്ങള്‍ വിമാനങ്ങള്‍ക്കരികിലേയ്ക്ക് ഓടിയെത്തിയതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുയര്‍ത്തു. വിദേശത്തേയ്ക്ക് വിമാനം വഴി രക്ഷപെടുക എന്ന ഉദ്ദേശത്തോടെ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് വിമാനത്താവളത്തിലും പരിസരത്തും തടിച്ചു കൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിൽ വളരെ …