സ്വന്തം ലേഖകന്‍: കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍. നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഘോഷങ്ങള്‍ക്കായി …
സ്വന്തം ലേഖകന്‍: അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴികള്‍; പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴി. 5 പേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് ഇങ്ങനെ മൊഴി നല്‍കിയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിര്‍ണായകമാണ്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം …
സ്വന്തം ലേഖകന്‍: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരേ ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം സന്നിധാനത്ത് നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്ത് നീക്കി. വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടിയെന്ന് പോലീസ് അറയിച്ചു. ബിജെപി സംഘപരിവാര്‍ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. സന്നിധാനത്ത് ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി …
സ്വന്തം ലേഖകന്‍: പ്രശസ്ത കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. 66 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മലയാളികള്‍ക്ക് സുപരിചിതയായ നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. മണ്ഡ്യയിലെ മദ്ദൂര്‍ ദൊഡ്ഡരസിനക്കെരെയില്‍ 1952 മെയ് 29ന് ജനിച്ച അംബരീഷ് 70കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് …
സ്വന്തം ലേഖകന്‍: രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഇന്ന് ധര്‍മ്മ സഭ; രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കാന്‍ മോദിയോട് ഉദ്ധവ് താക്കറെ; സുരക്ഷാ വലയത്തില്‍ അയോധ്യ. രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ ഇന്ന് ധര്‍മ്മ സഭ നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് അയോധ്യ. നഗരത്തിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞയും …
സ്വന്തം ലേഖകന്‍: ചരിത്രമെഴുതി മേരികോം; ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ താരം. ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തില്‍ യുക്രൈന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം. വ്യാഴാഴ്ച നടന്ന സെമി …
സ്വന്തം ലേഖകന്‍: ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ,’ നാട്ടുകാരേയും പോലീസിനേയും വെറുപ്പിച്ച് ടിക് ടോക് തരംഗം; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. പലതരത്തിലുള്ള ടിക് ടോക് വീഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും ജാസി ഗിഫ്റ്റിന്റെ ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ..’ എന്ന ഗാനമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഗാനത്തിനൊപ്പം വെറുതെ ചുവടുവച്ചാല്‍ പോരാ, പച്ചിലകള്‍ കൈയില്‍ പിടിച്ച് ഓടുന്ന വണ്ടികളുടെ മുന്നിലേക്ക് …
സ്വന്തം ലേഖകന്‍: ബാലഭാസ്‌കറിന്റെ മരണം; പോലീസ് കൂടുതല്‍ വിശദമായ അന്വേഷണത്തിന്; നടപടി കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍. സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് മേധാവി അറിയിച്ചു. അന്വേഷണത്തിന് ലോക്കല്‍ പൊലീസിനെ സഹായിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായും …
സ്വന്തം ലേഖകന്‍: ചെറുവിമാനം അടിച്ചുമാറ്റി അതിസാഹസികമായി പറത്തി; യുഎസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് കുട്ടികളാണ് വിമാനം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. മോഷ്ടിച്ച വിമാനത്തില്‍ കയറി അതിസാഹസികമായി വട്ടംചുറ്റി പറക്കലിന് ശേഷം ഒരു വിമാനത്താവളത്തില്‍ പോയി …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലുടെ മദ്യപാനം പ്രോല്‍സാഹിപ്പിച്ചതായി ആരോപണം; ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും,’ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കീഴ്ടടങ്ങി. സമൂഹമാധ്യമങ്ങളിലുടെ മദ്യപാനം പ്രോല്‍സാഹിപ്പിച്ചെന്നും അനുമതി ഇല്ലാതെ മദ്യവിരുന്നു സംഘടിപ്പിച്ചെന്നും ആരോപിച്ച് കേസെടുത്ത ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത്ത് കുമാര്‍ എക്‌സൈസിന് മുന്നില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍. …