1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2018

സ്വന്തം ലേഖകന്‍: കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍. നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഘോഷങ്ങള്‍ക്കായി മാലിദ്വീപായിരുന്നു ശില്‍പയും ഭര്‍ത്താവ് രാജ്കുന്ദ്രയും തിരഞ്ഞെടുത്തത്. ആരാധകര്‍ക്കായി ചിത്രങ്ങളും വിഡിയോകളും പങ്കുവെയ്ക്കാന്‍ താരം മടി കാട്ടിയില്ല. രാജ്കുന്ദ്രയോടൊപ്പം ബീച്ചിലിരിക്കുന്ന പ്രണയാര്‍ദ്രമായ നിമിഷങ്ങളും മാലിദ്വീപ് കാഴ്ചകളുമൊക്ക ഉണ്ടായിരുന്നെങ്കിലും തിളങ്ങുന്ന നീല ബിക്കിനിയണിഞ്ഞ് കടല്‍തീരത്ത് വെയില്‍കായുന്ന ശില്‍പയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തരംഗമായത്.

ഈ ഗ്ലാമര്‍ ചിത്രത്തില്‍ ആരാധകരെ ആകര്‍ഷിച്ചത് താരത്തിന്റെ സൗന്ദര്യം തന്നെയായിരുന്നു. 43 ആം വയസിലും ശില്‍പ ഇത്ര സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.