സ്വന്തം ലേഖകന്‍: ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജും, ബിജെപിയും; നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കും. ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ ബി.ജെ.പി. അംഗമായ ഒ. രാജഗോപാലും കേരളജനപക്ഷം നേതാവ് പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പി.സി.ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നേരത്തെ ശബരിമല …
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയതായി കേസ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു; ശബരിമല പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്എന്‍എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി …
സ്വന്തം ലേഖകന്‍: സമരച്ചൂടില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കേരള നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമലയിലെ യുവതീ പ്രവേശനത്തെ ചൊല്ലിയുണ്ടായ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷത്തിന്റെ നീക്കം. മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും …
സ്വന്തം ലേഖകന്‍: ‘മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല,’ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മോദി; കുറ്റവാളികള്‍ പാകിസ്താനില്‍ വിലസുന്നതായി വിദേശകാര്യ മന്ത്രാലയം. മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ഭില്‍വാരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുംബൈ ഭീകരാക്രമണവും അതിലെ …
സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഭൂമിയില്‍ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇന്‍സൈറ്റ് ദൗത്യം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. മെയ് 5ന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് …
സ്വന്തം ലേഖകന്‍: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു; ശിക്ഷാ നടപടി അംഗീകരിക്കുന്നുവെന്ന് പി.കെ ശശി. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. …
സ്വന്തം ലേഖകന്‍: ‘ഇവനെ എവിടുന്ന് കിട്ടി?’ ധോനിയെക്കുറിച്ചുള്ള മുഷറഫിന്റെ ചോദ്യത്തിന് ഗാംഗുലിയുടെ കിടിലന്‍ മറുപടി. ആദ്യ ട്വന്റി20 ലോകകപ്പില്‍ ധോനിയുടെ നീളന്‍ മുടി ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും ഹിറ്റായിരുന്നു. ആ മുടിയോട് ഇഷ്ടം തോന്നിയ അന്നത്തെ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ധോനിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലാഹോറില്‍ നടന്ന ഇന്ത്യപാക് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു …
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലും മിസോറാമിലും കലാശക്കൊട്ട്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും. മറ്റന്നാളാണ് ഇരു സംസ്ഥാനങ്ങളിലേയും നിയമസഭ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്. അവസാന ഒരാഴ്ചയാണ് മധ്യപ്രദേശില്‍ പ്രചരണം ചൂടുപിടിച്ചത്. തുടക്കത്തിലെ സര്‍വ്വെകളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ തര്‍ക്കവും …
സ്വന്തം ലേഖകന്‍: രാമക്ഷേത്രത്തിനായി അയോധ്യയില്‍ വന്‍ റാലി; കുംഭമേളയില്‍ തീയതി പ്രഖ്യാപിക്കുമെന്ന് വിഎച്ച്പി; പ്രതിജ്ഞയെടുത്ത് സന്യാസിമാര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതി അടുത്തവര്‍ഷം പ്രയാഗ് രാജില്‍ (അലഹാബാദ്) നടക്കുന്ന കുംഭമേളയില്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മോഹി അഖാഡയിലെ മഹന്ദ് രാംജി ദാസ്. അയോധ്യയില്‍ വി.എച്ച്.പി. ഞായറാഴ്ച സംഘടിപ്പിച്ച ‘ധരംസഭ’യിലാണ് പ്രഖ്യാപനം. കുറച്ചുദിവസത്തേക്ക് എല്ലാവരും ക്ഷമകാണിക്കണമെന്നും രാംജി ദാസ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു; ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പൊലീസ് മടങ്ങി; ഗോത്രാചാരങ്ങള്‍ പഠിക്കാന്‍ ശ്രമം. സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. മൃതദേഹം മണലില്‍ കുഴിച്ചിട്ട തീരത്തേക്ക് ബോട്ടിലെത്തിയ പൊലീസ് …