1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആത്മഹത്യാ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി
ആത്മഹത്യാ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി
  സ്വന്തം ലേഖകന്‍: ആത്മഹത്യാ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി കണക്കാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യാനും ബില്‍ ശിപാര്‍ശ ചെയ്യുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയാണ് ബില്‍ …
ഏഷ്യയിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തുന്നു, ടിക്കറ്റ് നിരക്ക് നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെ
ഏഷ്യയിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തുന്നു, ടിക്കറ്റ് നിരക്ക് നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെ
  സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തുമ്പോള്‍. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജ എക്‌സ്പ്രസിലേത്. സെപ്തംബറോടെയാണ് മഹാരാജ എക്‌സ്പ്രസ്സ് കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി …
എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചാനല്‍ പുറത്തുവിട്ട സംഭവം, സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു, ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് സംശയം
എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചാനല്‍ പുറത്തുവിട്ട സംഭവം, സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു, ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് സംശയം
  സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചാനല്‍ പുറത്തുവിട്ട സംഭവം, സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു, ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് സംശയം. സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍പ്പെടുത്തിയതാണോ എന്ന സംശയവും ബലപ്പെടുകയാണ്. ഇത്തരത്തിലുള്ള ഗൂഢാലോചന ഉള്‍പ്പെടെ ജുഡീഷ്യന്‍ അന്വേഷണ പരിധിയില്‍ …
ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കൂടുതല്‍ കുരുക്കിലേക്ക്, അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്
ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കൂടുതല്‍ കുരുക്കിലേക്ക്, അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്
  സ്വന്തം ലേഖകന്‍: ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കൂടുതല്‍ കുരുക്കിലേക്ക്, അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. വ്യാജരേഖകള്‍ ചമച്ച് കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജയയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് …
നോട്ട് നിരോധനത്തിനുശേഷം തമിഴ്‌നാട്ടിലെ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ
നോട്ട് നിരോധനത്തിനുശേഷം തമിഴ്‌നാട്ടിലെ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ
  സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനുശേഷം തമിഴ്‌നാട്ടിലെ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കലിലെ തിരുച്ചെങ്കോട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഈ നിക്ഷേപം നടന്നത്. അസാധുവാക്കിയ നോട്ടുകളുടെ വന്‍ ശേഖരം നിക്ഷേപിച്ചശേഷം ഇയാള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ വ്യവസായി പ്രധാന്‍മന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം …
കേരള സര്‍ക്കാര്‍ നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററില്‍, പരീക്ഷ റദ്ദാക്കി
കേരള സര്‍ക്കാര്‍ നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററില്‍, പരീക്ഷ റദ്ദാക്കി
  സ്വന്തം ലേഖകന്‍: കേരള സര്‍ക്കാര്‍ നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററില്‍, പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ആം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത …
ആഗോള താപനത്തില്‍ പൊള്ളുന്ന ഭൂമിക്കായി ലോകം ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കും, എര്‍ത്ത് അവര്‍ ശനിയാഴ്ച രാത്രി 8.30 ന്
ആഗോള താപനത്തില്‍ പൊള്ളുന്ന ഭൂമിക്കായി ലോകം ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കും, എര്‍ത്ത് അവര്‍ ശനിയാഴ്ച രാത്രി 8.30 ന്
  സ്വന്തം ലേഖകന്‍: ആഗോള താപനത്തില്‍ പൊള്ളുന്ന ഭൂമിക്കായി ലോകം ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കും, എര്‍ത്ത് അവര്‍ ശനിയാഴ്ച രാത്രി 8.30 ന്. ആഗോള താപനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലോകത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ ശനിയാഴ്ച രാത്രി അതാതു പ്രാദേശിക സമയം 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മുഴുവന്‍ ലൈറ്റുകളും അണയ്ക്കും. ലോകവ്യാപകമായി 7000 നഗരങ്ങളിലെ …
യുപിയില്‍ യോഗിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ തുടരുന്നു, യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം
യുപിയില്‍ യോഗിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ തുടരുന്നു, യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം
  സ്വന്തം ലേഖകന്‍: യുപിയില്‍ യോഗിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ തുടരുന്നു, യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ബി.ജെ.പി നയം നടപ്പിലാക്കി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരവു പുറത്തു വന്നതോടെ ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകളാണ് …
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും
  സ്വന്തം ലേഖകന്‍: തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആര്‍.കെ. നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ശശികല, ഒ. പനീര്‍ശെല്‍വം വിഭാഗങ്ങള്‍ക്കു പുതിയ പേരും ചിഹ്നവും ലഭിച്ചു. ശശികലവിഭാഗം എ.ഐ.എ.ഡി.എം.കെ.(അമ്മ) എന്ന പേരിലും പനീര്‍ശെല്‍വം വിഭാഗം എ.ഐ.എ.ഡി.എം.കെ. (പുരട്ചി …
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്
  സ്വന്തം ലേഖകന്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കളായ അനന്ത്കുമാര്‍, ആര്‍. അശോക് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്.എം. …