1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകാൻ കേരളം; ബാച്ച് നമ്പറും തീയതിയും ചേർക്കും
പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകാൻ കേരളം; ബാച്ച് നമ്പറും തീയതിയും ചേർക്കും
സ്വന്തം ലേഖകൻ: വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേര്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കും. നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍. മുമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് …
ഓൺലൈൻ തട്ടിപ്പുകാർ വിലസുന്നു; മലയാളത്തിലും മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
ഓൺലൈൻ തട്ടിപ്പുകാർ വിലസുന്നു; മലയാളത്തിലും മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
സ്വന്തം ലേഖകൻ: ബാങ്ക് വിവരങ്ങൾ ചോദിച്ചുള്ള ഫോൺ വിളികളോട് പ്രതികരിക്കരുതെന്ന പൊലീസ് മുന്നറിയിപ്പ് മലയാളത്തിലും. ഓൺലൈൻ തട്ടിപ്പുകളിൽ ജനം വീഴാതിരിക്കാൻ അബുദാബി പൊലീസ് പുറത്തിറക്കിയ ബോധവൽക്കരണ വിഡിയോയിലാണ് മലയാളവും ഇടം പിടിച്ചത്. തട്ടിപ്പിന് ഒട്ടേറെ മലയാളികൾ ഇരയാകുന്നതിനാലാണ് മലയാളത്തിലും സന്ദേശം നൽകുന്നത്. സെൻട്രൽ ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന …
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്; 115 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.22
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്; 115 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.22
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ശനിയാഴ്ച 12,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ദുബായിൽ പ്രവാസികൾക്ക് സർക്കാർ ജോലി നേടാൻ അവസരം; ആറു ലക്ഷം രൂപ വരെ ശമ്പളം
ദുബായിൽ പ്രവാസികൾക്ക് സർക്കാർ ജോലി നേടാൻ അവസരം; ആറു ലക്ഷം രൂപ വരെ ശമ്പളം
സ്വന്തം ലേഖകൻ: സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിർഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്. ദുബായ് ഹെൽത്ത് ഡിപ്പാർട്‌മെന്റ്, ദുബായ് കൾച്ചർ, പ്രൊഫഷണൽ കമ്യൂണിക്കേഷൻസ് കോർപറേഷൻ, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ഫൈനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി, ദുബായ് റോഡ് ട്രാൻസ്‌പോർട്ട് …
ഒരു വർഷത്തിലധികം ആശുപത്രിക്കിടക്കയിൽ കോവിഡിനോട് പൊരുതിയ രോഗി ബ്രിട്ടനിൽ മരിച്ചു
ഒരു വർഷത്തിലധികം ആശുപത്രിക്കിടക്കയിൽ കോവിഡിനോട് പൊരുതിയ രോഗി ബ്രിട്ടനിൽ മരിച്ചു
സ്വന്തം ലേഖകൻ: 2020 മാർച്ച്​ 31നാണ്​ ജേസൺ കെൽക്ക്​ കോവിഡ്​ ചികിത്സക്കായി ലീസ്​സിലെ സെന്‍റ്​ ജെയിംസ്​ ആശുപത്രിയിൽ എത്തുന്നത്​.​ ആരോഗ്യ നില വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. നടക്കാനും ഇരിക്കാനുമെല്ലാം കഴിയുമെങ്കിലും ചികിത്സ ഉപകരണങ്ങളുടെ സഹായം 24 മണിക്കൂറും വേണം. 14 മാസം ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ ആശുപത്രി വാസവുമായി ജേസൺ കഴിഞ്ഞുകൂടിയത്​. എന്നാൽ, കഴിഞ്ഞദിവസം 49 …
ദുബായ് എക്സ്പോ 2020: ഒരുങ്ങുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
ദുബായ് എക്സ്പോ 2020: ഒരുങ്ങുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: ദുബായ് എക്‌സ്പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബര്‍ ഒന്നിനാണ് തിരിതെളിയുക. കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാദ്ഭുതവേദികള്‍. ഏതാണ്ട് എല്ലാ രാജ്യങ്ങളും പവിലിയനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 170 വര്‍ഷത്തെ ലോക എക്‌സ്പോയുടെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന …
ആകാശക്കോട്ട കെട്ടാൻ ചൈന; ടിയൻഹെ ബഹിരാകാശ നിലയത്തിൽ 3 സഞ്ചാരികളെത്തി
ആകാശക്കോട്ട കെട്ടാൻ ചൈന; ടിയൻഹെ ബഹിരാകാശ നിലയത്തിൽ 3 സഞ്ചാരികളെത്തി
സ്വന്തം ലേഖകൻ: ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോർ മൊഡ്യൂൾ) ടിയൻഹെ നിലയത്തിൽ ചൈന 3 ബഹിരാകാശ സഞ്ചാരികളെയെത്തിച്ചു. ഇന്നലെ രാവിലെയാണു ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നു സഞ്ചാരികളുമായി ഷെൻസു–12 പേടകം, ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയർന്നത്. ആറര മണിക്കൂറിനു ശേഷം പേടകം, ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു. നൈ ഹെയ്ഷെങ് …
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.22
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.22
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
“കാരണം, അത് അനീതിയാണ്!“ വാർഷിക ചെലവായ 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി ഒരു രാജകുമാരി
“കാരണം, അത് അനീതിയാണ്!“ വാർഷിക ചെലവായ 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി ഒരു രാജകുമാരി
സ്വന്തം ലേഖകൻ: വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 1.9 മില്യൺ ഡോളർ (14 കോടിയോളം രൂപ) രൂപ നിരസിച്ച് നെതർലൻഡ്​സിലെ രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്​സ്​ രാജാവ് വില്യം അലക്സാണ്ടറിന്‍റെയും മാക്സിമ രാജ്​ഞിയുടെയും മൂത്ത മകളാണ് കാതറിന-അമാലിയ രാജകുമാരി. വരുന്ന ഡിസംബറിൽ അമാലിയക്ക്​ 18 വയസ്സ്​ പൂർത്തിയാകും. നെതർലൻഡ്​സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. …
അബുദാബിയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിയു ന്നവർക്ക് 1000 ദിർഹം പിഴ; ഗ്രീൻ പാസ് ആപ്പ് തകരാർ
അബുദാബിയിൽ മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിയു ന്നവർക്ക് 1000 ദിർഹം പിഴ; ഗ്രീൻ പാസ് ആപ്പ് തകരാർ
സ്വന്തം ലേഖകൻ: മാസ്കും ഗ്ലൗസും റോഡിൽ വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വലിച്ചെറിഞ്ഞ മാസ്കും ഗ്ലൗസും റോഡരികുകളിൽ കാണപ്പെടുന്നുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലും നിയമം ലംഘിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ 1000 ദിർഹം പിഴ കൂടാതെ, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇൗ പ്രവ‍ൃത്തി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നും അധികൃതർ …