1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികളുടെ നെഞ്ചിലെ തീയായി ഇന്ത്യയിലെ കോവിഡ് വ്യാപനവും യാത്രാ വിലക്കും; വീണ്ടും അഗ്നിപരീക്ഷ
പ്രവാസികളുടെ നെഞ്ചിലെ തീയായി ഇന്ത്യയിലെ കോവിഡ് വ്യാപനവും യാത്രാ വിലക്കും; വീണ്ടും അഗ്നിപരീക്ഷ
സ്വന്തം ലേഖകൻ: കോവിഡ് കണക്കുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഇന്ത്യയിൽ നിന്നുള്ള ഓരോ വിമാനത്തിലും ശരാശരി നാല് രോഗബാധിതരുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് രോഗികൾ വർദ്ധിക്കുന്ന ഈയവസരത്തില്‍ ഇന്ത്യയുമായി രാജ്യാന്തര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഈ നിയന്ത്രണങ്ങൾ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ കഴിഞ്ഞ തവണത്തെക്കാള്‍ …
കോവിഡ് വാക്സിൻ: രാജ്യത്ത് 18 കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷന്‍ ശനിയാഴ്ച മുതൽ; എന്തൊക്കെ ചെയ്യണം?
കോവിഡ് വാക്സിൻ: രാജ്യത്ത് 18 കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷന്‍ ശനിയാഴ്ച മുതൽ; എന്തൊക്കെ ചെയ്യണം?
സ്വന്തം ലേഖകൻ: പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് പതിനെട്ടിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കാണ് …
ചൊവ്വയിൽ കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ ഉൽപ്പാദിപ്പിച്ച് നാസയുടെ പെര്‍സിവിയറന്‍സ്
ചൊവ്വയിൽ കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ ഉൽപ്പാദിപ്പിച്ച് നാസയുടെ  പെര്‍സിവിയറന്‍സ്
സ്വന്തം ലേഖകൻ: നാസയുടെ ചൊവ്വാദൗത്യ വാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിയ്ക്ക് പുറത്തുള്ള ഒരു ഗ്രഹത്തില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയിച്ചതോടെ മറ്റൊരു ചരിത്രനേട്ടവും കൂടി നാസയുടെ ചൊവ്വാദൗത്യത്തിന് സ്വന്തം. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് ഈ നേട്ടം പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ …
രാജ്യത്ത് പടരുന്നത് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ഉറവിടം മഹാരാഷ്ട്ര; മേയ് 15 ഓടെ കേസുകള്‍ പാരമ്യത്തിൽ
രാജ്യത്ത് പടരുന്നത് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ഉറവിടം മഹാരാഷ്ട്ര; മേയ് 15 ഓടെ കേസുകള്‍ പാരമ്യത്തിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് ഗവേഷകര്‍. വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയാണെന്നാണ് നിഗമനം. അമരാവതിയില്‍ ഫെബ്രുവരിയിലാണ് കൊറോണ വൈറസിന്റെ B.1.617 വകഭേദം കണ്ടെത്തിയത്. യുകെ, ആഫ്രിക്ക,ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം ആ്രന്ധാപ്രദേശിലെ അമരാവതിയിൽ …
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; ശനിയും ഞായറും കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; ശനിയും ഞായറും കടുത്ത നിയന്ത്രണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍കോട് 685, വയനാട് 538 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കോവിഡ് യാത്രാ നിയന്ത്രണ ങ്ങളിൽ വലഞ്ഞ് പ്രവാസികൾ; നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നവരിൽ വൻ വർധന
കോവിഡ് യാത്രാ നിയന്ത്രണ ങ്ങളിൽ വലഞ്ഞ് പ്രവാസികൾ; നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുന്നവരിൽ വൻ വർധന
സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കു പോകാനിരുന്ന പ്രവാസികൾ വ്യാപകമായി യാത്ര റദ്ദാക്കുന്നു. നാട്ടിൽ നിന്ന് അടുത്ത മാസവും മറ്റും മടങ്ങാനിരുന്നവർ മടക്കയാത്ര നേരത്തേയാക്കുന്നുമുണ്ട്. നാട്ടിലേക്കു പോയാൽ മടങ്ങി വരാൻ സാധിക്കാതിരുന്നാലോ എന്ന ആശങ്കയെ തുടർന്നാണിത്. കോവിഡ് വ്യാപിച്ചതോടെ പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുമുണ്ട്. …
സംസ്ഥാനങ്ങൾക്കു 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും; വാക്സിൻ വില വിവര ങ്ങളുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
സംസ്ഥാനങ്ങൾക്കു 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും; വാക്സിൻ വില വിവര ങ്ങളുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
സ്വന്തം ലേഖകൻ: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. …
കേരളം ക്വാറന്റീൻ, ഐസലേഷ ൻ ചട്ടങ്ങൾ പുതുക്കി; പുറത്തു നിന്ന് വരുന്നവർക്ക് ഇ ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ
കേരളം ക്വാറന്റീൻ, ഐസലേഷ ൻ ചട്ടങ്ങൾ പുതുക്കി; പുറത്തു നിന്ന് വരുന്നവർക്ക് ഇ ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ
സ്വന്തം ലേഖകൻ: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി കേരളം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ഇ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് വാക്സീൻ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവർ റൂം ഐസൊലേഷനിൽ തുടരണം. പോസിറ്റീവായാൽ …
ഇരട്ട വ്യതിയാനം വന്ന കോവിഡ് വകഭേദത്തേയും കോവാക്സിൻ ചെറുക്കുമെന്ന് ഐ.സി.എം.ആർ
ഇരട്ട വ്യതിയാനം വന്ന കോവിഡ് വകഭേദത്തേയും കോവാക്സിൻ ചെറുക്കുമെന്ന് ഐ.സി.എം.ആർ
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വെെറസിനെ(B.1617) ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഐ.സി.എം.ആർ. അറിയിച്ചു. കോവിഡിന്റെ രണ്ടാം തരം​ഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആർ. എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വെെറസിനെക്കൂടാതെ …
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്; വാരാന്ത്യ ലോക്ഡൗൺ ഇല്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടിയ കോവിഡ് പ്രതിദിന കണക്കാണിത്. ഒൻപതു ജില്ലകളിലാണ് ആയിരത്തിലേറെ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് – 3212. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …