സ്വന്തം ലേഖകന്‍: ജനങ്ങള്‍ക്കായി 40 സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് കെജ്രിവാള്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സേവനങ്ങള്‍ക്കായി കാത്ത് നിന്ന് മുഷിയുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യയ്ക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് ലൈസന്‍സ്, വിവാഹ …
സ്വന്തം ലേഖകന്‍: ‘അച്ഛേ ദിന്‍’ കഴിഞ്ഞു; ഇനി ‘അജയ്യ ഭാരതം, അടല്‍ ബിജെപി’; പുതിയ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കാന്‍ ബിജെപി. പുതിയ മുദ്രാവാക്യം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വര്‍ഷവും …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്കായി അബുദാബിയില്‍ തൊഴില്‍മേള. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ അബുദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററാണ് 16ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ തൊഴില്‍മേള നടത്തുന്നത്. തൊഴിലന്വേഷകര്‍ക്കായി യുഎഇ നല്‍കുന്ന ആറു മാസത്തെ താല്‍ക്കാലിക വിസ എടുത്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ വിഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം …
സ്വന്തം ലേഖകന്‍: വലിപ്പത്തില്‍ ലോകത്ത് ഒന്നാമതാകാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി അനാവരണം ചെയ്യും. ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ, അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയാണ് മാധ്യമങ്ങളെ അറിയിച്ചു. ബി.ജെ.പി. ദേശീയ …
സ്വന്തം ലേഖകന്‍: ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍. തന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ജപ്പാന്റേയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ നവോമിയുടെ മുഖത്ത് വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടായിരുന്നില്ല. ചെറിയൊരു ചിരിയില്‍ ഒതുക്കി അവള്‍ ആ സന്തോഷത്തെ. എന്നാല്‍, കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിലേക്ക് …
സ്വന്തം ലേഖകന്‍: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു; ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ പരിശോധിച്ച് അന്വേഷണ സംഘം. പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസും മഠം അധികൃതരും. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്‌നങ്ങളാല്‍ മാനസിക …
സ്വന്തം ലേഖകന്‍: അബുദാബിയിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവിന് അവസാനമായി; ഇനി പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രം. ഓഗസ്റ്റ് 18 മുതല്‍ പെയ്ഡ് പാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചവരെ പിഴ ഈടാക്കിയിരുന്നില്ല. മുറൂര്‍, അല്‍ബത്തീന്‍ തുടങ്ങി നേരത്തേ സൗജന്യ പാര്‍ക്കിങ് ആയിരുന്ന മേഖലകളും ഇപ്പോള്‍ പെയ്ഡ് പാര്‍ക്കിങ് പരിധിയിലാക്കി. പാര്‍ക്കിങ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജപ്രചരണമെന്ന് ഇന്ത്യന്‍ എംബസി. മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു എന്നതരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിനും രണ്ടിനും പൂണെ, ബെംഗളൂരു എന്നിവിടങ്ങളില്‍ റിക്രൂട്ട്‌മെന്റ് എന്നാണ് പ്രചാരണം. 2080 നഴ്‌സുമാര്‍ക്കായുള്ള …
സ്വന്തം ലേഖകന്‍: എന്നാലും പ്ലൂട്ടോയോട് ഇങ്ങഎയൊക്കെ ചെയ്യാമോ? പ്ലൂട്ടോയുടെ നവഗ്രഹ പദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ രംഗത്ത്. ഗ്രഹപദവി എടുത്തുകളയാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പ്രബലമല്ലെന്നും ഗ്രഹപദവി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് രംഗത്തെത്തിയത്. ഗ്രഹങ്ങള്‍ക്ക് പൊതുവായുണ്ടാകേണ്ട മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തുന്നില്ലെന്ന് കാണിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘന (International Atsronomical Union) 2006ലാണ് പ്ലൂട്ടോയെ കുള്ളന്‍ഗ്രഹമായി പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം, മാലദ്വീപ് എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി; വെലാന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം. നിര്‍മാണത്തിലിരിക്കുന്ന പുതിയ റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇറങ്ങിയ റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എയര്‍ ഇന്ത്യയുടെ എഐ 263 …