1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2018

സ്വന്തം ലേഖകന്‍: വലിപ്പത്തില്‍ ലോകത്ത് ഒന്നാമതാകാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി അനാവരണം ചെയ്യും. ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ, അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയാണ് മാധ്യമങ്ങളെ അറിയിച്ചു.

ബി.ജെ.പി. ദേശീയ നിര്‍വാഹക യോഗത്തിനിടെയായിരുന്നു പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാകും ഇതെന്നാണ് കരുതുന്നത്. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയാണ് നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനുസമീപം സ്മാരകം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ ശേഖരിച്ച ഇരുമ്പും മണ്ണും ജലവും ഉപയോഗിച്ചാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കും പട്ടേല്‍ പ്രതിമയെന്നും രുപാണി അഭിപ്രായപ്പെട്ടു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.