1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2018

സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്കായി അബുദാബിയില്‍ തൊഴില്‍മേള. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ അബുദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററാണ് 16ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ തൊഴില്‍മേള നടത്തുന്നത്. തൊഴിലന്വേഷകര്‍ക്കായി യുഎഇ നല്‍കുന്ന ആറു മാസത്തെ താല്‍ക്കാലിക വിസ എടുത്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം.

വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ വിഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം ജോലി കണ്ടെത്താന്‍ മേള സഹായകമാകും. നിലവില്‍ പന്ത്രണ്ടിലേറെ തൊഴില്‍ ദാതാക്കളാണ് ജോലി നല്‍കാനായി സന്നദ്ധരായിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംബസിയും ഐഎസ്‌സിയും അറിയിച്ചു.

മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ ബയോഡേറ്റയും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുമായി അടുത്ത ഞായറാഴ്ച മീന സ്ട്രീറ്റില്‍ അബുദബി ഫയര്‍ സ്റ്റേഷന് സമീപമുള്ള ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നേരിട്ട് എത്തണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ടിന്റെയോ വിസയുടെയോ പകര്‍പ്പുണ്ടെങ്കില്‍ അതും കരുതണമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.