1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2015

ആശുപത്രിയിലെത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനായി എന്‍എച്ച്എസ് പാഴാക്കുന്നത് കോടി കണക്കിന് പൗണ്ടാണെന്ന് എന്‍എച്ച്എസ് മേധാവി. എന്‍എച്ച്എസ് ആശുപത്രികളിലെ ചികിത്സാ നടപടിക്രമങ്ങളില്‍ ഏഴില്‍ ഒന്നും പാഴാണ്. ഈ നടപടിക്രമങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടര്‍ സര്‍ ബ്രൂസ് കിയോഗ് പറഞ്ഞു.

പത്ത് മുതല്‍ 15 ശതമാനം വരെ സര്‍ജിക്കല്‍, മെഡിക്കല്‍ ചികിത്സകള്‍ നടത്തേണ്ടവയല്ല. ആവശ്യമില്ലാത്ത ശസ്ത്രക്രിയകളും മരുന്നുകളും ഒരു വര്‍ഷം 1.8 ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തി വെയ്ക്കുന്നുണ്ട്. എന്‍എച്ച്എസ് ആംബുലന്‍സ് ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് കൊടുക്കാനുള്ള ശമ്പളമുണ്ട് ഈ തുക. രോഗികള്‍ക്ക് ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ നല്‍കുമ്പോള്‍ അത് ഇന്‍ഫെക്ഷനിലേക്കും തെറ്റുകളിലേക്കും വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ചെലവില്‍ ചികിത്സ നടത്താനുള്ള ഓപ്ഷന്‍ നിലനില്‍ക്കെയാണ് എന്‍എച്ച്എസ് ചെലവ് കൂടിയ രീതികള്‍ അവലംബിക്കുന്നത്. രോഗങ്ങള്‍ തെറ്റായി ഗണിക്കുന്നതും വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പനി, ചുമ എന്നിവയ്ക്ക് ചികിത്സ തേടുന്നവര്‍ക്ക് ഒരു ആവശ്യവുമില്ലാതെ ജിപി ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്ക് മരുന്ന് കുറിച്ച് നല്‍കുന്നു. ആവശ്യമില്ലാതെ ആന്റിബയോട്ടിക്ക് നല്‍കുമ്പോള്‍ പിന്നീട് രോഗിക്ക് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഏശാതെ വരും. ജലദോഷം, പനി, തുടങ്ങിയ ചെറു രോഗങ്ങളുമായി വരുന്ന അഞ്ചില്‍ ഒരാള്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്നത് ആന്റിബയോട്ടിക്കുകളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.