1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015

മരണകിടക്കയിലായിരുന്ന മാതാവിനെ കാണാന്‍ അനുവദിച്ചില്ലെന്ന് എന്‍എച്ച്എസ് കംപ്ലേയിന്റ് സെല്ലില്‍ പരാതി. മരിച്ചയുടനെയും തങ്ങളുടെ മാതാവിനെ കാണാന്‍ അനുവാദം തന്നില്ലെന്നും ഇത് തങ്ങള്‍ക്കുണ്ടാക്കിയത് വലിയ മാനസിക ദുഖമാണെന്നും മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് എന്‍എച്ച്എസ് ഓംബുഡ്‌സ്മാന്‍ ഡെയിം ജൂലി മില്ലര്‍ എന്‍എച്ച്എസ് ബെര്‍മിംഗ്ഹമിനെ വിമര്‍ശിച്ചു. എന്‍എച്ച്എസിലെ പരാതികളിന്മേല്‍ അന്വേഷണം നടത്തിയ ശേഷമാണ് ഓംബുഡ്‌സ്മാന്റെ നടപടി.

എന്‍എച്ച്എസ് സേവനങ്ങളെക്കുറിച്ചും ജിപി സേവനങ്ങളെ കുറിച്ചും ജീവനക്കാരുടെ പെരുമാറ്റങ്ങളെക്കുറുച്ചുമൊക്കെ ലഭിച്ച 130 പരാതികളില്‍ ഒന്ന് മാത്രമാണിത്.

രോഗിയുടെ പേരോ മക്കളുടെ പേരോ എന്‍എച്ച്എസ് പുറത്തു വിട്ടിട്ടില്ല. ആശുപത്രിയില്‍ എത്തിച്ച സമയത്ത് എന്‍എസ്ജി എന്ന് ഓംബുഡ്‌സ്മാന്‍ രേഖപ്പെടുത്തിയ രോഗിക്ക് ബോധമുണ്ടായിരുന്നില്ല. ചികിത്സ നടക്കുകയാണെന്നും അതിനാല്‍ രോഗിയെ കാണാന്‍ സാധിക്കില്ലെന്നും പറഞ്ഞാണ് അമ്മയെ കാണുന്നതില്‍നിന്ന് മക്കളെ ആശുപത്രി ജീവനക്കാര്‍ വിലക്കിയത്. ഏകദേശം അഞ്ച് മണിക്കൂറോളം ഇങ്ങനെ തുടര്‍ന്ന ശേഷമാണ് രോഗി മരിക്കുന്നത്. എന്നാല്‍, അതിന് ശേഷവും മക്കളെ അകത്ത് പ്രവേശിപ്പിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പരാതിയില്‍ എന്‍എച്ച്എസ് വിശദീകരണം നല്‍കാന്‍ അഞ്ച് മാസവും പിന്നീട് പരാതി കേള്‍ക്കുന്നതിനായി മീറ്റിംഗ് സംഘടിപ്പിക്കാന്‍ രണ്ട് മാസവും വൈകിപ്പിച്ചു. എന്‍എച്ച്എസിന്റെ ഈ നിഷേധ മനോഭാവത്തെയാണ് ഇപ്പോള്‍ ഓംബുഡ്‌സ്മാന്‍ ശക്തമായി വിമര്‍ശിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.