1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2015

എന്‍എച്ച്എസ് ആശുപത്രികളില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ കൂട്ടരാജി നല്‍കി. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റെഡ്ഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് കൂട്ടരാജി നല്‍കിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ പിന്മാറ്റം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ബഥല്‍സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്‍എച്ച്എസ് അധികൃതര്‍ അറിയിച്ചു.

എന്‍എച്ച്എസില്‍നിന്ന് കൂട്ടരാജി വെച്ച ഡോക്ടര്‍മാര്‍ക്ക് വാര്‍വിക്ക് ഹോസ്പിറ്റലില്‍ ജോലി വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. ഇവിടെ രോഗികളുടെ എണ്ണം കൂടുതലും ഡോക്ടര്‍മാരുടെ എണ്ണം കുറവുമാണ്.

രാജിവെച്ച ഡോക്ടര്‍മാരുടെ നോട്ടീസ് പീരിഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.