1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2015


എന്‍എച്ച്എസിന്റെ ഡേറ്റാ ബെയ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന രോഗികളുടെ വിവരങ്ങള്‍ കെമിസ്റ്റുകള്‍ക്ക് പരിശോധനയ്ക്ക് നല്‍കാന്‍ നീക്കം നടക്കുന്നു. മരുന്നു നിര്‍മ്മാണ കമ്പനികളായ ബൂട്‌സ്, ടെസ്‌കോ, സൂപ്പര്‍ഡ്രഗ് എന്നീ കമ്പനികള്‍ക്കാണ് രോഗികളുടെ വിവരങ്ങളിലേക്കുള്ള ആക്‌സസ് നല്‍കുന്നത്. കെയര്‍ സ്റ്റാന്‍ഡേഡ്‌സ് ഉയര്‍ത്താനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമാണ് ഇത് ചെയ്യുന്നതെന്നാണ് എന്‍എച്ച്എസ് വിശദീകരണം. എന്നാല്‍, പ്രൈവസി ക്യാംപെയ്‌നേഴ്‌സ് എന്‍എച്ച്എസിന്റെ ഈ നീക്കത്തെ സംശയത്തോടെയാണ് കാണുന്നത്. ഈ തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് എന്‍എച്ച്എസ് കാര്യമായ കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. എന്‍എച്ച്എസിലെ 15 രോഗികളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വാണിജ്യപരമായി ഉപയോഗിക്കില്ലെന്ന എന്‍എച്ച്എസിന്റെ മുന്‍വാഗ്ദാനം ഇന്നലെ വൈകിട്ട് എന്‍എച്ച്എസ് ഇംഗ്ലണ്ട് വീണ്ടും ആവര്‍ത്തിച്ചു. 92 ശതമാനം കെമിസ്റ്റുകളും അഭിപ്രായപ്പെടുന്നത് രോഗികളുടെ വിവരങ്ങളിലേക്ക് ആക്‌സസ് ലഭ്യമാക്കിയാല്‍ അത് പേഷ്യന്റ് കെയറിന് കൂടുതല്‍ ഗുണമേന്മ നല്‍കാന്‍ സഹായിക്കുമെന്നും രോഗികളുടെ ആവശ്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ്. പൈലറ്റ് സ്‌കീം നടപ്പാക്കി പരിശോധന നടത്തിയപ്പോഴാണ് കെമിസ്റ്റുകള്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ക്ലിനിക്കല്‍ സേവനങ്ങള്‍ക്ക് അല്ലാതെ വാണിജ്യപരമായ ഒരാവശ്യത്തിനും പേഷ്യന്റ് ഡേറ്റാ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. ഇത്തരത്തിലുള്ള നിബന്ധനകളോടെയാണ് രോഗികളുടെ വിവരങ്ങളിലേക്ക് ആക്‌സസ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയില്‍ ഫാര്‍മസിസ്റ്റുകളും വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.