1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: അലക്സ് സാൽമണ്ട് ലൈംഗികാപവാദം സ്കോട്ടിഷ് സർക്കാരിനെ അടുത്ത കാലത്തൊന്നും വെറുതെ വിടാൻ പോകുന്നില്ല എന്ന് വ്യക്തം. തന്റെ മുൻഗാമിയായ അലക്സ് സാൽമണ്ടിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ വൻ വിവാദമായ സമയത്ത് സ്റ്റർജിയൻ നടത്തിയ ചില ഇടപെടലുകളാണ് പുതിയ കോലാഹലത്തിന് വഴി തെളിച്ചിരിക്കുന്നത്.

സാൽ മണ്ടിനെതിരായ അന്വേഷണത്തിൽ പാർലമെന്റിനെ സ്റ്റർജിയൻ തെറ്റിദ്ധരിപ്പിച്ചു എന്നാണ് എതിരാളികളുടെ പ്രധാന ആരോപണം. അതിനാൽ സ്റ്റർജിയൻ രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ താൻ “ദ്രോഹത്തോടെ പെരുമാറി” അല്ലെങ്കിൽ “ഗൂഡാലോചന നടത്തി” എന്ന ആരോണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് സ്റ്റർജിയൻ ഒരു അന്വേഷണ സമിതിയോട് പറഞ്ഞു.

ഒടുവിൽ സമിതിയ്ക്ക് തെളിവ് നൽകുന്നതിൽ തനിക്ക് ആശ്വാസം തോന്നുന്നുവെന്നും അവർ പറഞ്ഞു, “അലക്സ് സാൽമണ്ടിനെതിരെ ആരെങ്കിലും ദ്രോഹത്തോടെ പ്രവർത്തിക്കുകയോ ഗൂഡാലോചന നടത്തുകയോ ചെയ്തുവെന്ന അസംബന്ധ നിർദ്ദേശത്തെ ഞാൻ തള്ളിക്കളയുന്നു. ആ അവകാശവാദത്തിൽ ഒരു വസ്തുതയുമില്ല,“ സ്റ്റർജർ ആവർത്തിച്ചു. സാൽമണ്ടിനെ താൻ വളരെക്കാലം പിന്തുണച്ചതായും ആ സാഹചര്യം തനെ ജീവിതത്തിലെ ഏറ്റവും മോശമായ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

ക്രിമിനൽ വിചാരണയിൽ സാൽമണ്ടിനെ കുറ്റവിമുക്തനാക്കിയെങ്കിലും, സ്ത്രീകൾക്കെതിരായ പെരുമാറ്റത്തെക്കുറിച്ചുള്ള സാൽമണ്ടിന്റെ വിവരണം “തികച്ചും അനുചിതമാണ്” എന്നും താൻ ആ സാഹചര്യം “ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചു” എന്നും സ്റ്റർജൻ വ്യക്തമാക്കി. ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകളോടും, സാൽമണ്ട് വിവാദത്തിൻ്റെ അന്വേഷണത്തിനും ജുഡീഷ്യൽ അവലോകനത്തിനുമായി ചെലവഴിച്ച വൻ തുകയുടെ പേരിൽ രാജ്യത്തെ നികുതിദായകരോടും ക്ഷമ ചോദിക്കാനും സ്റ്റർജിയൻ മറന്നില്ല.

മുൻ സ്റ്റാഫ് അംഗങ്ങളുടെ ലൈംഗികാരോപണത്തെ തുടർന്നാണ് സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി.) നേതാവ് അലക്സ് സാൽമണ്ട് പാർട്ടിയിൽനിന്നും രാജിവച്ചത്. മുൻ സഹപ്രവർത്തകരുടെ ആരോപണങ്ങൾ നിഷേധിച്ച അലക്സ് സാൽമണ്ട്, അന്വേഷണം പൂർത്തിയായി കുറ്റവിമുക്തനാകുന്നതോടെ പാർട്ടിയിലേക്ക് തിരിച്ചു വരുമെന്നും പ്രഖ്യാപിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി സ്കോട്ടിഷ് നാഷനൽ പാർട്ടിയിലെ കരുത്തുറ്റ നേതാവാണ് അലക്സ് സാൽമണ്ട്.

സ്കോട്ലന്‍ഡിനെ സ്വതന്ത്ര രാജ്യമാക്കുന്നതിന്‍റെ ഭാഗമായി നടന്ന ഹിതപരിശോധനയില്‍ എ്യെരാഷ്ട്ര വാദികള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് സ്കോട്ലന്‍ഡിലെ പ്രഥമമന്ത്രിയും സ്വതന്ത്ര വാദികളുടെ നേതാവുമായ അലക്സ് സാൽമണ്ട് ഔദ്യോഗിക സ്ഥാനങ്ങൾ രാജി വച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.