1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

സൗദിയില്‍ നിതാഖാത് നടപടികള്‍ വീണ്ടും ശക്തമാക്കുന്നതിന്റെ സൂചനകള്‍ നല്‍കി തൊഴില്‍ മന്ത്രാലയം. വിദേശ തൊഴിലാളികള്‍ അധികമായി ജോലി ചെയ്യുന്ന മേഖലകള്‍ കണ്ടെത്തി പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്നാണ് സൂചനകള്‍. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെയും അനധികൃത തൊഴിലാളികളെയും കണ്ടെത്തുകയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം. നേരത്തെ ഇത്തരം പരിശോധനകളിലൂടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജോലി നഷ്ടമാകുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യാന്‍ തയ്യാറാകുന്നതോടെ സ്വദേശികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം. പുതിയ നിയമ പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫീസ് രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം തസ്തികകളിലേയ്ക്ക് സ്വദേശികളെ നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകുകയാണ്. മതിയായ രേഖകള്‍ കൈവശമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷത്തോളം വിദേശികള്‍ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിതാഖാത് നിയമലംഘകരായ സ്ഥാപന ഉടമകള്‍ക്ക് ഒരുലക്ഷം സൗദി റിയാല്‍ പിഴയൊടുക്കേണ്ടിവരുമെന്നും സ്ഥാപന മേധാവിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.