1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2011

ന്യൂകാസില്‍: ന്യുകാസില്‍ കേരള കാത്തലിക്ക് അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം ഇംഗ്ലീഷ് മാര്‍ട്ടിയേഴ്സ് ചര്‍ച്ച് ഹാളില്‍ വെച്ച് പ്രാര്‍ത്ഥനയോടെ ആംരഭിക്കുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ട്രഷറര്‍ ശ്രീ. ബോബി ആന്റണി ബജറ്റവതരിപ്പിക്കുകയും ചെയ്തു.


മാര്‍ തോമാ ശ്ലീഹായിലൂടെ പൈതൃകപരമായ ലഭിച്ച വിശ്വാസ- ദീപശിഖ ഏറ്റവും മനോഹരമായി പ്രോജ്ജ്വലാപ്പിച്ചുകൊണ്ട് മുന്നേറുവാനും ആ വിശ്വസം കാത്തുസൂക്ഷിക്കാനും മാര്‍ത്തോമാ കത്തോലിക്ക മക്കളുടെ കൂട്ടായ്മയും ഐക്യവും എന്തുവിലകൊടുത്തും സംരക്ഷിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു. യുകെയിലെ മാര്‍തോമാ കത്തോലിക്കരുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് കിംങ്ണ്ടം സെന്റ് തോമസ് കാത്തോലിക് ഫോറത്തിന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും അടിയുറച്ച പിന്തുണ നല്‍കുവാനും യുകെഎസ്ടിസിഎഫിനോടൊത്ത് മുന്‍പോട്ട് പോകുവാനും പൊതുയോഗം ഐക്യകണ്ഠേന തീരുമാനം കൈകൊണ്ടു.

പ്രാര്‍ത്ഥനയുടെയും ജപമാലയുടെയും തിരുവചന പാരായണത്തിന്റെയും പങ്കുവെയ്ക്കലില്‍ നടന്ന പൊതുയോഗത്തില്‍ 2011-12 ഭരണകാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ശ്രീ ലൂക്ക് കോയിപ്രയില്‍ പ്രസിഡന്റായും ശ്രീമതി ട്രീസ മാത്യു സെക്രട്ടറിയായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ശക്തമായ സംഘടന ചാതുര്യം പ്രവര്‍ത്തിപദത്തിലൂടെ വ്യക്തമായി തെളിയിച്ച് എന്‍കെസിഎയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ നൂതന മൂല്യ കാഴ്ചപ്പാടുകള്‍ സംഭാവനയര്‍പ്പിച്ച്, സംഘടനകളിലെ കമ്മറ്റികളിലെ സജീവ സാന്നിധ്യമായിരുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയായ ശ്രീ ലൂക്ക് കോയിപ്രയിലിന്റെ നേതൃത്വം, യുകെസിഎയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ശക്തമായ മുതല്‍ക്കൂട്ടായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടു.

യുകെസിഎയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ പലപ്രാവശ്യം അലങ്കരിക്കുകയും യുകെഎസ്ടിഎഫിന്റെ കേന്ദ്ര വനിത കോ- ഓര്‍ഡിനേറ്റര്‍ പദവി വഹിക്കുകയും ചെയ്യുന്ന വനിത രത്നമാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ട്രീസ മാത്യു.

യുകെസിഎയുടെ വൈസ് പ്രസിഡന്റായും യുകെഎസ്ടിഎഫിന്റെ കേന്ദ്രകമ്മറ്റിയിലേയും തിരഞ്ഞെടുക്കപ്പെട്ട ശ്രീ പോള്‍സണ്‍ ജോണ്‍, ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ പൂര്‍വ അധ്യാപകനും കേരളത്തില്‍ സ്വന്തമായി സ്കൂള്‍ നടത്തിയിരുന്ന വിദ്യാഭ്യാസ വിച്ചക്ഷണനുമാണ്.2009ല്‍ യുകെഎസ്ടിഎഫ് രൂപം കൊള്ളാനിടയായ പ്രഥമ പ്രതിനിധി സമ്മേളനത്തിന്റെ കണ്‍വീനര്‍മാരില്‍ ഒരുവനുമാണ് ശ്രീ പോള്‍സണ്‍ ജോണ്‍.

ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോജോ സെബാസ്റ്റ്യന്‍, യുകെസിഎയുടെ ആരംഭംമുതലെ എല്ലാ കമ്മറ്റികളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. ഇദ്ദേഹം ന്യുകാസിലിലെ ലൈഫ് ഇന്‍ യുകെ എന്ന ടെസ്റ്റ് സെന്ററിന്റെ ഐടി കോ- ഓര്‍ഡിനേറ്ററായി ജോലി നോക്കുന്നു. ട്രഷറര്‍ സ്ഥാനം അലങ്കരിക്കുന്ന ശ്രീ. ഡേവിഡ് പുലിക്കോട്ടില്‍ ഇലക്ട്രിക്കല്‍ എന്‍ഞ്ചിയറാണ്. ഇപ്പോള്‍ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും കഴിഞ്ഞ ഭരണസമിതിയിലെ അംഗവുമായിരുന്നു.

 

മറ്റ് കമ്മറ്റിയംഗങ്ങളും പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളും

ഒന്ന്- ശ്രീ. മാത്യു മാമ്മൂട്- നോര്‍ത്ത് ഫെന്‍ഹാം
രണ്ട്- ശ്രീ. സുഭാഷ് കുന്നേല്‍- ബെന്‍വെല്‍
മൂന്ന്- ശ്രീ. ജോസ് പാണാട്ട്- നോര്‍ത്ത് ഷീല്‍ഡ്
നാല്- ശ്രീ. സുനില്‍ ഐസക്- ഹൗഡെന്‍ & വെല്‍സ്എന്‍ഡ്
അഞ്ച്- ശ്രീ. ജോബി ജോര്‍ജ്- ലോന ബെന്‍ടന്‍
ആറ്- ശ്രീ. സോയ്- ഗേറ്റ്സ് ഹെഡ്- സണ്ടര്‍ലാന്റ്
ഏഴ്- ജെയ്മോന്‍- ഗേറ്റ്സ് ഹെഡ്- സണ്ടര്‍ലാന്റ്
എട്ട്- ശ്രീ. സുനീഷ്- നോര്‍ത്ത് ഷീല്‍ഡ് & വൈറ്റ്ലേ ബേ
ഒന്‍പത്- ശ്രീ. സണ്ണി പി ജോസ്- ന്യൂകാസില്‍
പത്ത്- ശ്രീ. ബോബി ആന്റണി- കെന്റണ്‍
പതിനൊന്ന്- ശ്രീ. സണ്ണി വില്ലന്താനം- നോര്‍ത്ത് ഫെന്‍ഹാം
പന്ത്രണ്ട്- ശ്രീ. ജിന്റി ജോസ്- യുകെഎസ്ടിഎഫിന്റെ കേന്ദ്രകമ്മറ്റി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.