1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2016

സ്വന്തം ലേഖകന്‍: ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്. നീല നിറത്തിലുള്ള ഡെനിം ജീന്‍സുകള്‍ യുഎസിനെയും മുതലാളിത്തത്തെയും പ്രതിനിധീകരിക്കുന്നു എന്നാരോപിച്ചാണ് ജീന്‍സിനു നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന യുഎസ് വിരുദ്ധ വികാരമാണ് ഉത്തര കൊറിയയുടെ ജീന്‍സ് നിരോധനത്തിനു പിന്നിലെന്നാണ് സൂചന.

സംഗീതം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവക്ക് നിലവില്‍ രാജ്യത്ത് നിരോധനമുണ്ട്. കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര കൊറിയയില്‍ സംഗീതം കേള്‍ക്കാനോ രാജ്യത്തിനു വെളിയിലേക്കു ഫോണ്‍ ചെയ്യാനോ അനുവാദമില്ല. കാര്‍ സ്വന്തമാക്കാന്‍ പോലും അനുവദമില്ലാത്ത ഉത്തര കൊറിയയില്‍ 100 പേര്‍ക്ക് ഒന്ന് എന്ന നിലയിലാണ് കാറുകളുടെ എണ്ണം.

തലമുടി വെട്ടുന്നതിനുപോലും രാജ്യത്ത് നിയന്ത്രണമുണ്ട്. അനുവദിച്ചിട്ടുള്ള 28 മുടിവെട്ട് രീതികളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ മാത്രമാണ് പൗരന്‍മാര്‍ക്ക് അനുമതിയുള്ളത്. നീല ജീന്‍സ് നിരോധിച്ചതോടെ കറുത്ത നിറത്തിലുള്ള രണ്ടുതരം ജീന്‍സുകള്‍ മാത്രം വില്‍ക്കാന്‍ നിര്‍ബന്ധിതിരായിരിക്കുകയാണ് വ്യാപാരികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.