1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അയച്ച മിസൈല്‍ ലക്ഷ്യം തെറ്റി സ്വന്തം നഗരത്തില്‍ തന്നെ പതിച്ചതായി അമേരിക്ക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് ഉത്തര കൊറിയ അയച്ച ഹ്വാസങ് 12 മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അവരുടെ തന്നെ സിറ്റിയില്‍ പതിച്ചതായി യു.എസ് ആരോപിക്കുന്നത്.

ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്‌യാങ്ങിന് വടക്ക് 90മൈല്‍ അകലെയുള്ള ടോക്കോണ്‍ നഗരത്തിലാണ് മിസൈല്‍ പതിച്ചത്. നഗരത്തിലെ നിരവധി കെട്ടിട സമുച്ചയങ്ങള്‍ക്ക് വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍ മരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. യു.എസ് രഹസ്യാന്വേഷണ വിഭാഗം ഉപഗ്രഹ ചിത്രങ്ങളിലൂടെ കണ്ടെത്തിയ വിവരം ഡിപ്ലോമാറ്റ് മാഗസിനാണ് പുറത്തു വിട്ടത്.

പക്ചങ് എയര്‍ ഫീല്‍ഡില്‍ നിന്ന് തൊടുത്തു വിട്ട മിസൈല്‍ വടക്കു കിഴക്കന്‍ ഭാഗത്തെ ലക്ഷ്യമാക്കി 24 മൈല്‍ ദൂരം സഞ്ചരിച്ചു. 43 മൈല്‍ കുടുതല്‍ ഉയരത്തില്‍ അത് സഞ്ചരിച്ചിട്ടില്ല. മിസൈല്‍ അയച്ച് ഒരു മിനുട്ടിനുള്ളില്‍ എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ച് തകര്‍ന്നു വീഴുകയായിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് മാഗസിന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.