1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

മനോജ്‌ മാത്യു

നോര്‍ത്ത്‌ ഈസ്റ്റ്‌ഇംഗ്ലണ്ടില്‍ അനുഗ്രഹ പൂമഴ ചൊരിഞ്ഞ ഒന്നാം സെഹിയോന്‍ കണ്‍വന്‍ഷന്‍ ശേഷം ഫാ. സോജിഓലിക്കല്‍ നേതൃത്വം കൊടുക്കുന്ന രണ്ടാം നോര്‍ത്ത്‌ ഈസ്റ്റ്‌ കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌മാസം 4ംതിയതി സണ്ടര്‍ലാന്റിലെ സെന്റ്‌. ജോസഫ്സ് ദേവാലയത്തില്‍ നടത്തപ്പെടുന്നു.വടക്കു കിഴക്കന്‍ ഇംഗ്ലണ്ട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ സീറോമലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തിലിന്റെനേതൃത്വത്തില്‍ പുരോഗമിക്കുന്നു.

50 ദിവസത്തെ ചെയിന്‍ ഉപവാസപ്രാര്‍ത്ഥനയില്‍ നിരവധി കുടുംബങ്ങള്‍ പങ്കുചേരുന്നു. ജൂലൈ 6നുസണ്ടര്‍ലാന്റില്‍ ധ്യാനത്തിനൊരുക്കമായി നടത്തിയ നൈറ്റ്‌ വിജിലില്‍ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ സംബന്ധിച്ചു. അടുത്ത 24 മണിക്കൂര്‍ ജപമാല ശുശ്രൂഷഈ മാസം 27നു നടത്തപ്പെടുന്നു. കുടുംബ വിശുദ്ധീകരണം ലക്ഷ്യം വയ്ക്കുന്ന ഈ കണ്‍വന്‍ഷനില്‍കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 8 മണിക്കാരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിംഗിനും ധ്യാനാവസരത്തില്‍ സൌകര്യംഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജിതോട്ടത്തില്‍ – 07852582217, സിബി തോമസ്‌ – 07988996412 (സണ്ടര്‍ലാന്‍ഡ്‌), ആലിസണ്‍ – 07931136243 (ന്യൂ കാസില്), മാത്യു – 07912344516 (നോര്‍ത്താല്‍ട്ടന്‍)), റെജി – 07828151504 (ഡാര്‍ലിംഗ്ടണ്)& മനോജ്‌ – 07789863670(മിഡില്‍സ്ബ്രോ).

പള്ളിയുടെ വിലാസം:

St. Joseph’s Catholic Church, PaxtonTerrace, Millfield, Sunderland, SR4 6HP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.