1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

സഖറിയ പുത്തന്‍കളം

ബര്‍മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ ഭാരത വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്ച ആചരിക്കും. നോര്‍ത്ത്ഫീല്‍ഡിലെ സെന്റ് ബ്രിജിത് ആന്‍ഡ് ഔവര്‍ലേഡി ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കര്‍മങ്ങള്‍ ആരംഭിക്കും.

ഫാ. സോജി ഓലിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന മധ്യേ തിരുനാള്‍ സന്ദേശം നല്‍കുന്നത് അണക്കര മരിയന്‍ റിട്രീറ്റ് സെന്ററര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വളംവനാല്‍ ആണ്. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

വിലാസം:

Our Lady & St. Brid
63, Frankley Road
North Field
Birmingham
B31 5AB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.