1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ഈ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം, പക്ഷെ തുണിയുടുക്കരുത്! നൂല്‍ബന്ധമില്ലാതെ ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്ന ലണ്ടനിലെ റെസ്‌റ്റോറന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നഗ്‌ന റെസ്‌റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. റേഡിയോ ജോക്കികളായ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്‌മോ ലെഹ്മാനും ചേര്‍ന്നാണ് ഓസ്‌ട്രേലിയയിലും നഗ്‌ന റെസ്‌റ്റോറന്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ജോയും ആന്റണിയും തങ്ങളുടെ റേഡിയോ ഷോയില്‍ ലണ്ടനിലെ നഗ്‌ന റെസ്‌റ്റോറന്റിനെക്കുറിച്ച് പറഞ്ഞിരുന്നു. അത്തരമൊരു റെസ്‌റ്റോറന്റ് ഓസ്‌ട്രേലിയയില്‍ തുടങ്ങിയാല്‍ എന്താകും പ്രതികരണമെന്ന് ഇരുവരും ചോദിച്ചു. ശ്രോതാക്കളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചതോടെയാണ് റെസ്‌റ്റോറന്റ് തുടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവരുടെ ന്യുഡ് റെസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. മെല്‍ബണില്‍ സ്മിത്ത് സ്ട്രീറ്റിലെ ദി നോബിള്‍ എക്‌സ്‌പെരിമെന്റ് റെസ്‌റ്റോറന്റിലാണ് ന്യുഡ് ഡിന്നര്‍ നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.