1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2018

സ്വന്തം ലേഖകന്‍: നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍. നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ലിനി മരണമടഞ്ഞത്.

നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് വൈറസ് ബാധയേറ്റ മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായായിരുന്നു നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.