1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2011

വിവേക്‌ നായര്‍

സാമ്പത്തിക മാന്ദ്യവും ചെലവു ചുരുക്കലും നിമിത്തം യു കെയിലെ ജോലിക്കാര്യത്തില്‍ അനിശ്ചിതത്വം നേരിടുന്ന മലയാളി നഴ്സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ആസ്ട്രേലിയയിലെ ന്യൂ സൗത്ത്‌ വെയില്‍സ്‌ ഹെല്‍ത്തിലെ വിവിധ ഹോസ്പ്പിറ്റലുകളില്‍ നഴ്സുമാരെ തിരഞ്ഞെടുക്കാനായി ഈ മാസം അവസാനം മുതല്‍ അടുത്ത മാസം പകുതി വരെയുള്ള വിവിധ ദിവസങ്ങളില്‍ യു കെയിലും അയര്‍ലണ്ടിലുമായി ഇന്റെര്‍വ്യൂ നടക്കുന്നു.

http://www.profco.com/ (professional Connections) എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച പരസ്യം അവരുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയത് പ്രകാരം താഴെപ്പറയുന്ന ദിവസങ്ങളിലും സ്ഥലങ്ങളിലുമാണ് ഇന്റെര്‍വ്യൂ നടക്കുക.

London August 30th, 31st and September 1st and 2nd
Manchester September 4th, 5th and 6th
Dublin September 7th and 8th
Edinburgh September 12th
London September 13th and 14th

ഇന്റെര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനു മുന്‍പായി അപേക്ഷ അയച്ചു കൊടുക്കേണ്ടതുണ്ട്. .കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണില്‍ വിളിക്കുകയോ,ഇമെയില്‍ അയക്കുകയോ ബയോഡാറ്റ അയച്ചു കൊടുക്കുകയോ ചെയ്യണം.
ഓസ്ട്രേലിയന്‍ നഴ്സിങ് രെജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നാണ് വെബ്സൈറ്റ് പറയുന്നത്.രജിസ്ട്രേഷന്‍/ആപ്പ്ലിക്കേഷന്‍ പ്രോസസിംഗ്/വിസ പ്രോസസിംഗ് തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കുമെന്നും വെബ്സൈറ്റ്‌ വാഗ്ദാനം ചെയ്യുന്നുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.profco.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പ്രത്യേക ശ്രദ്ധയ്ക്ക്

ഒട്ടു മിക്ക ആസ്ത്രേലിയന്‍ റിക്രൂട്ട്മെന്റ് എജെന്‍സികളും കമ്മീഷന്‍ വാങ്ങാറില്ല.അതിനാല്‍ ഈ എജെന്സി എന്തെങ്കിലും തരത്തില്‍ പണം ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കുക. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ http://www.profco.com/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിച്ചതാണ്.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരായാനും വിശ്വാസ്യത ഉറപ്പു വരുത്താനുമുള്ള ഉത്തരവാദിത്വം അപേക്ഷിക്കുന്ന ആള്‍ക്കായിരിക്കും.ഇതു സംബന്ധിച്ച ഒരു നഷ്ട്ടങ്ങള്‍ക്കും എന്‍ ആര്‍ ഐ മലയാളി ഉത്തരവാദി ആയിരിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.